ചാലക്കുടി : വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി.ജി. ദിലീപ് അധ്യക്ഷത വഹിച്ചു. സ്കൂൾ പൂർവ്വവിദ്യാർത്ഥിയും ഡെന്റൽ ഡോക്ടറുമായ ഡോ.യദുകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ യു. പ്രഭാകരൻ ,വൈസ് പ്രിൻസിപ്പൽമാരായ ബിന്ദു പി. പി.,ടി. ആർ.പുരുഷോത്തമൻ എന്നിവർ ആശംസകൾ നേർന്നു.
ശിശുദിനത്തോട് അനുബന്ധിച്ച് വർണ്ണാഭമായ ശിശുദിന റാലിയും കുട്ടികളുടെ കലാ പരിപാടികളും നടന്നു.അധ്യാപികമാരായ നമിത സുരേഷ് സ്വാഗതവും,സൂര്യ .എസ് . നന്ദിയും പറഞ്ഞു.










