Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘പാകിസ്ഥാന്റെ പരമാധികാരം നിലനിർത്തണം’: പൂർണ പിന്തുണയുമായി ചൈന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇസ്‌ലാമബാദ്: വെടിനിർത്തൽ കരാർ ലംഘനത്തിന് പിന്നാലെ പാക്കിസ്ഥാന് പിന്തുണയുമായി ചൈന. പാക്ക് വിദേശകാര്യ മന്ത്രി ഇഷാഖ് ധറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ചൈനയുടെ പിന്തുണ പാക്കിസ്ഥാനെ അറിയിച്ചത്. പാകിസ്താന്റെ പരമാധികാരം സ്വാതന്ത്ര്യം എന്നിവ ഉയർത്തിപ്പിടിക്കുന്നത് ചൈന എന്നും ഒപ്പം നിൽക്കുമെന്ന് വാങ് യി ഇഷാഖ് ധറിനോട് പറഞ്ഞതായാണ് റിപ്പോർട്ട്.

സംഭാഷണത്തിന് തൊട്ടുപിന്നാലെ പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയം ഇത് സ്ഥിരീകരിച്ച് പ്രസ്താവനയും പുറത്തിറക്കി. പാകിസ്ഥാന്റെ സംയമനത്തെ ചൈന അംഗീകരിക്കുന്നുവെന്നും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ ഉത്തരവാദിത്വത്തോടെ പെരുമാറിയ സമീപനത്തെ അഭിനന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അതേസമയം തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനുമായും ഇഷാഖ് ധർ ആശയവിനിമയം നടത്തിയതായി റിപ്പോർട്ട്.

അതേസമയവും ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി വാങ് യി ചർച്ച നടത്തി. ചർച്ചയിൽ നിലവിലെ സംഘർഷം ഇന്ത്യയായിട്ട് തുടങ്ങിയതല്ലെന്നും ഭീകരവാദത്തിനുള്ള തിരിച്ചടിയാണെന്നും അജിത് ഡോവൽ വ്യക്തമാക്കി. യുദ്ധത്തിലേക്ക് നീങ്ങാന്‍ ഇന്ത്യയ്ക്ക് താത്പര്യമില്ലെന്നും യുദ്ധം ഒരു കക്ഷിയുടേയും താത്പര്യം സംരക്ഷിക്കുന്നില്ലെന്നും അജിത് ഡോവല്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ ലംഘിക്കപ്പെടില്ലെന്നും അതിര്‍ത്തിയില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷയും ഡോവല്‍ പങ്കുവെച്ചു.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer