Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മൃതദേഹത്തിനൊപ്പം 1.5 കോടിയുടെ ബെൻസും അടക്കം ചെയ്ത് ചൈനീസ് കുടുംബം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചൈന: മരിച്ച കുടുംബാംഗത്തോടൊപ്പം വിലകൂടിയ മെഴ്‌സിഡസ് ബെൻസ് കാർ കുഴിച്ചുമൂടി. ലിയോണിങ് പ്രവിശ്യയിലാണ് സംഭവം നടന്നത്. ജിൻ എന്ന കുടുംബമാണ് 15 ലക്ഷം യുവാൻ (ഏകദേശം 1.5 കോടി രൂപ) വിലമതിക്കുന്ന മെഴ്‌സിഡസ് എസ്450എൽ കാർ മൃതദേഹത്തോടൊപ്പം കുഴിച്ചുമൂടിയത്. കാറിന് ഭാഗ്യസംഖ്യയായി കരുതുന്ന “8888” നമ്പറും ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഉയർന്നത്. ഇത് അന്ധവിശ്വാസവും പണം പ്രദർശിപ്പിക്കലുമാണെന്നും പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുമെന്നും പലരും ആരോപിച്ചു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പ്രാദേശിക ഭരണകൂടം സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അനധികൃതമായി മണ്ണ് മലിനമാക്കുകയും അനാചാരങ്ങൾ പിന്തുടരുകയും ചെയ്തതായി വിലയിരുത്തിയാണ് നടപടി.

എന്നാൽ ചിലർ ഇത് മരിച്ചവരോടുള്ള ആദരവാണെന്ന് അഭിപ്രായപ്പെട്ടു. തുടർന്ന് കുടുംബം സംഭവത്തിൽ പരസ്യമായി ക്ഷമാപണം നടത്തി. കാർ കുഴിച്ചുമൂടിയ ഭാഗം വീണ്ടും തുറന്ന് ശുചീകരിക്കേണ്ടി വരുമെന്നും, ഇതിന്റെ ചെലവും നിയമനടപടികളും കുടുംബം തന്നെ വഹിക്കേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix