ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്നലെ ഹൈദരാബാദിനെതിരെ ഉണ്ടായ തോല്‍വിക്ക് പിന്നാലെ ചെന്നൈയ്ക്ക് വിനയായി അടുത്ത പ്രതിസന്ധി. ഇന്നലെ മത്സരത്തിനിടെ ഉണ്ടായ യുവതാരം ആയുഷ് മാത്രെയുടെ പരിക്ക് ഗുരുതരം. ബാറ്റിംഗിനിടെ പേശി വലിവ് അനുഭവപ്പെട്ട മാത്രെ ഓടാന്‍ പോലും ബുദ്ധിമുട്ടിയിരുന്നു. സീസണിലെ മുഴുവൻ മത്സരങ്ങളും നഷ്ട്ടമായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അഞ്ചാം ഓവറിലായിരുന്നു സംഭവം.രണ്ടാം റണ്ണിനായി ഓടുന്നതിനിടെ മാത്രെയുടെ കാലിൽ പേശിവലിവ് അനുഭവപ്പെടുകയായിരുന്നു. വേദന വകവെക്കാതെ ബാറ്റിംഗ് തുടരാൻ താരം ശ്രമിച്ചെങ്കിലും തൊട്ടടുത്ത ഓവറിൽ തന്നെ പുറത്തായി. മികച്ച ഫോമിലായിരുന്ന യുവതാരത്തെ നഷ്ടപ്പെടുന്നത് ടീമിന് നേരിട്ട വലിയ തിരിച്ചടിയാണ്. ഔട്ടായശേഷം സഹതാരങ്ങളുടെ തോളിലേറിയാണ് മാത്രെ ഗ്രൗണ്ട് വിട്ടത്.






