സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കാവശ്ശേരിയിൽ മലമ്പുഴക്കനാൽ വൃത്തിയാക്കി കൃഷിക്കും കുടിവെള്ളത്തിനും ആശ്വാസം

പാലക്കാട്: കാവശ്ശേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന മലമ്പുഴ കനാൽ വൃത്തിയാക്കി പുനരുജ്ജീവിപ്പിച്ചു. കാവശ്ശേരി പഞ്ചായത്ത് അംഗം അഹമ്മദ് കബീർന്റെ നേതൃത്വത്തിലാണ് കനാൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

പ്രദേശത്തെ യുവാക്കളുടെ സജീവ പങ്കാളിത്തത്തോടെയായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ പൂര്‍ത്തിയാക്കിയത്.നാളുകളായി ചെളിയും മാലിന്യങ്ങളും നിറഞ്ഞുകിടന്നതിനാൽ കനാലിലൂടെ വെള്ളം ഒഴുകാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഇതുമൂലം കൃഷിയിടങ്ങളിലേക്ക് ആവശ്യമായ ജലസേചന സൗകര്യം ലഭിക്കാതെ കർഷകർ ദുരിതം അനുഭവിക്കുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് കൃഷി ആവശ്യങ്ങൾക്ക് ജലം ഉറപ്പാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കനാൽ വൃത്തിയാക്കാനുള്ള നടപടി ആരംഭിച്ചത്.പ്രദേശത്തെ കുഴൽക്കിണറുകളും സാധാരണ കിണറുകളും വേനൽക്കാലത്ത് വറ്റിപ്പോകുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യമാണുള്ളതെന്ന് അഹമ്മദ് കബീർ പറഞ്ഞു. മലമ്പുഴ കനാൽ വൃത്തിയാക്കി വെള്ളം ഒഴുകാൻ തുടങ്ങുന്നതോടെ ഭൂഗർഭ ജലനിരപ്പ് ഉയരുകയും കുടിവെള്ളക്ഷാമം കുറയുകയും ചെയ്യുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.കനാൽ ശുചീകരണം വഴി കൃഷി ആവശ്യത്തിനുള്ള ജലസേചന സൗകര്യം മെച്ചപ്പെടുന്നതിനൊപ്പം പ്രദേശത്തെ കുടിവെള്ള പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന വിശ്വാസമാണ് നാട്ടുകാർ പങ്കുവെക്കുന്നത്. പഞ്ചായത്തിന്റെയും യുവജനങ്ങളുടെ കൂട്ടായ്മയുടെയും ഫലമായാണ് ഈ പ്രവർത്തനം വിജയകരമായി നടപ്പാക്കിയതെന്ന് നാട്ടുകാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement