കോഴിക്കോട് : ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ മുപ്പത് ആഗോള കോൺഫറൻസുകൾ നടത്തിയെങ്കിലും കാർബൺ എമിഷൻ കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ തീരുമാനങ്ങളൊന്നും ഉണ്ടായില്ലെന്നും അതിനാൽ കാലാവസ്ഥാ മാറ്റം പ്രതിരോധിക്കാൻ ജനകീയ ഇടപെടൽ അനിവാര്യമാണെന്നും പ്രൊഫ. കെ. ശ്രീധരൻ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം ഹോട്ടൽ അളകാപുരിയിൽ നടന്ന ബ്രണ്ണനെറ്റ് കാലിക്കറ്റ് ചാപ്റ്റർ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാർ പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.കെ. ശശീന്ദ്രൻ അധ്യക്ഷനായി. ബാബു പറമ്പത്ത്, പി.കെ. സോമസുന്ദരൻ, ഡോ. പി. മൊയ്തു, ഡോ. ഒ.സി. ഇന്ദിര, എന്നിവർ സംസാരിച്ചു.




