സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

വായോ വരിക; ‘ഒടിയങ്ക’ത്തിലെ ഗാനമെത്തി

സുനിൽ സുബ്രഹ്‍മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒടിയങ്കം എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ജയൻ പാലയ്ക്കൽ എഴുതിയ വരികൾക്ക് റിജോഷ് സംഗീതം പകർന്ന് സന്നിധാനന്ദന്‍ ആലപിച്ച വായോ വരിക എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. പുസ്തകങ്ങളിലൂടെയും പറഞ്ഞുകേട്ട കഥകളിലൂടെയും മലയാളിക്ക് പരിചിതമാണ് ഒടിയനും ഒടിയൻ്റെ ലോകവും. യൂട്യൂബിൽ വൻ ഹിറ്റായ ഒടിയപുരാണം എന്ന ഷോർട്ട് ഫിലിമും പ്രേക്ഷകന് ഒടിയനെ കൂടുതൽ പരിചിതനാക്കി. ആദ്യത്തെ ഒടിയനെ കുറിച്ച് കേട്ടിട്ടുണ്ടോ? ആ കഥയുമായാണ് ‘ഒടിയങ്കം’ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

ഒടിയപുരാണത്തിന് പിന്നിൽ പ്രവർത്തിച്ച സുനിൽ സുബ്രഹ്മണ്യൻ തന്നെയാണ് ഒടിയങ്കത്തിൻ്റെയും അമരത്ത്. സുനിൽ സുബ്രഹ്മണ്യൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒടിയങ്കം’ ഉടൻ തിയറ്ററുകളിലെത്തും. ശ്രീജിത്ത് പണിക്കർ, നിഷ റിധി, അഞ്ജയ് അനിൽ, ഗോപിനാഥ്‌ രാമൻ, സോജ, വന്ദന, വിനയ, പീശപ്പിള്ളി രാജീവൻ, ശ്രീമൂലനഗരം പൊന്നൻ എന്നിവരാണ് ഒടിയങ്കത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീ മഹാലക്ഷ്മി എൻ്റർപ്രൈസസിന്റെ ബാനറിൽ പ്രവീൺകുമാർ മുതലിയാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ് ജിതിൻ ഡി കെയും സംഗീതം റിജോഷും നിർവഹിക്കുന്നു. വിവേക് മുഴക്കുന്ന്, ജയകുമാർ പവിത്രൻ, ജയൻ പാലക്കൽ എന്നിവരുടേതാണ് വരികൾ.

സംഘട്ടനം അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി കോഴിക്കോട്, പ്രൊഡക്ഷൻ ഡിസൈനർ ഷെയ്ഖ് അഫ്സൽ, ആർട്ട് ഷൈൻ ചന്ദ്രൻ, മേക്കപ്പ് ജിജു കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം സുകേഷ് താനൂർ, സ്റ്റിൽസ് ബിജു ഗുരുവായൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രവി വാസുദേവ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ഗിരീഷ് കരുവന്തല, ഡിസൈൻ ബ്ലാക്ക് ഹോൾ. ചരിത്രത്താളുകളിൽ എഴുതപ്പെട്ട ആദ്യ ഒടിയന്റെ പിറവിയെ ആസ്പദമാക്കിയാണ് ‘ഒടിയങ്ക’ത്തിന്റ കഥ തുടങ്ങുന്നത്. പ്രണയവും പ്രതികാരവും ഇഴചേർത്ത് ദൃശ്യഭംഗിക്കും സംഗീതത്തിനും ഒരു പോലെ പ്രാധാന്യം നൽകിയാണ് ‘ഒടിയങ്കം’ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നതെന്ന് അണിയറക്കാര്‍. പിആർഒ എ എസ് ദിനേശ്

Advertisement

കേരളത്തിന്റെ പൗരത്വം: എന്താണ് നേറ്റിവിറ്റി കാർഡ്

കഴിഞ്ഞ ദിവസം വാർത്തകളിൽ കേട്ട പേരായിരിക്കും കേരള നേറ്റിവിറ്റി കാർഡ്. മന്ത്രി കെ രാജൻ ഇത് നിയമസഭയിൽ അവതരിപ്പിച്ചതോടെയാണ് സം​ഗതി വീണ്ടും ചർച്ചകളിൽ നിറഞ്ഞത്. കേന്ദ്ര സർക്കാരിന്റെ പൗരത്വ രേഖകളിൽ ആശങ്കപ്പെട്ടിരിക്കുന്നവർക്ക് മുന്നിലേക്കാണ് കേരളത്തിന്റെ

Read More »

21 കാരന്റെ കൃഷി; നട്ടുപിടിപ്പിച്ചത് കഞ്ചാവ്

കോഴിക്കോട്: വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ സംഭവത്തില്‍ ഇരുപത്തൊന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. തലയാട് പടിക്കല്‍ വയല്‍ ഒരുങ്കോകുന്നുമ്മല്‍ അഭിനവ് ആണ് പിടിയിലായത്. വീടിന്റെ ടെറസില്‍ പാരപ്പറ്റിനോട് ചേര്‍ന്ന്

Read More »

കേരളം പിടിച്ചേ പറ്റൂ: എന്തിനും റെഡിയായി ബിജെപി

ഈ കളി ഞാൻ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാണ് എന്ന മം​ഗലശ്ശേരി കാർത്തികേയന്റെ ഡയലോ​ഗ് പോലെയാണ് നിലവിൽ കേരളത്തിൽ ബിജെപിയുടെ നിലപാട്. ഇപ്പോഴെങ്കിലും നടന്നില്ലെങ്കിൽ നാണക്കേടാണെന്ന തോന്നലും കേന്ദ്ര നേതാക്കൾക്ക് വന്നുതുടങ്ങിക്കാണും നിലവിലെ പടയൊരുക്കങ്ങൾ

Read More »

സ്വകാര്യ ബസിനടിയിൽപ്പെട്ട സ‌ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം: സ്വകാര്യ ബസിനടിയിൽ വീണ സ്‌ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ അമ്മാരത്തുമുക്കിൽ പരവൂർ-പാരിപ്പിള്ളി റോഡിൽ വെച്ചായിരുന്നു സംഭവം. പരവൂർ പാറയിൽക്കാവ് പ്രീത നിവാസിൽ ഓമനയാണ് ബസിന് അടിയിലേക്ക് വീണത്. ബന്ധുവീട്ടിൽ പോകാനായി

Read More »

കുട്ടികൾക്ക് ഇനി മൊബൈൽ വേണ്ട; നിയമം പരി​ഗണനയിൽ

ബെം​ഗളൂരു: 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ വിലക്കുന്നത് പരി​ഗണിച്ച് കർണാടക. സോഷ്യൽ മീഡിയാ അഡിക്ഷൻ കുട്ടികളെ ദോഷകരമായി ബാധിക്കുന്നത് തടയാനാണ് ഈ നീക്കം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ സർവകലാശാലാ വൈസ് ചാൻസലർമാരുമായി

Read More »

അവധിക്ക് നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ദുബൈ: അവധിക്ക്​ നാട്ടിലേക്ക് ​പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ പ്രവാസി മലയാളി യുവാവ്​ദുബൈയിൽ കുഴഞ്ഞുവീണ്​ മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി ഫവാസ് ചമ്പാൻ (39) ആണ്​ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഫുജൈറയിൽ നിന്ന്​ കണ്ണൂരിലേക്കുള്ള

Read More »
Advertisement