സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കൃഷി നഷ്ടത്തിന് നഷ്ടപരിഹാരതുക വർദ്ധിപ്പിക്കണം: ബെന്നി ബഹനാൻ എം.പി

തൃശ്ശൂർ: വന്യജീവികളുടെ ആക്രമണത്തിൽ കൃഷി നാശം സംഭവിക്കുന്ന കർഷകർക്ക് നൽകുന്ന നഷ്ടപരിഹാരം വളരെ തുച്ഛമാണ്. കർഷകരുടെ ജീവനോപാധികൾ വന്യ മൃഗങ്ങൾ നശിപ്പിക്കുന്നതും നിത്യസംഭവം ആവുകയാണ്.

അങ്കമാലി ശബരി റെയിൽ പദ്ധതി പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള കരാറിലെ ആശയക്കുഴപ്പം പരിഹരിച്ച് എത്രയും വേഗം പദ്ധതി പുനർജീവിപ്പിക്കണം.


അങ്കമാലി അയ്യമ്പുഴയിലെ നിർദ്ദിഷ്ട ഗ്ലോബൽ സിറ്റി പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ദുരിതം അവസാനിപ്പിച്ച് പദ്ധതി നടപ്പാക്കുന്നതിനുള്ള ഊർജ്ജിത ശ്രമം സംസ്ഥാന സർക്കാർ സ്വീകരിക്കണം. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൊളിച്ച ഗ്രാമീണ റോഡുകൾ അടിയന്തരമായി പൂർവ്വ സ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കണം.
അങ്കമാലി കുണ്ടന്നൂർ കൊച്ചി ബൈപാസിൻ്റെ സ്ഥലമെടുപ്പ് വിജ്ഞാപനം കാലഹരണപ്പെട്ടത് മൂലം പദ്ധതി അനിശ്ചിതത്വത്തിലാണ്. ഇക്കാര്യത്തിൽ സംസ്ഥാനസർക്കാർ സ്വീകരിക്കേണ്ട നടപടികൾ അടിയന്തരമായി പൂർത്തീകരിച്ച് നോട്ടിഫിക്കേഷൻ പുനർപ്രസിദ്ധീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം.

NH66 – NH 544 എന്നിവ തമ്മിൽ ബന്ധിപ്പിക്കുന്ന കൊടുങ്ങല്ലൂർ അങ്കമാലി ബൈപാസ് റോഡ് യാഥാർത്ഥ്യമാക്കുന്നതിനുള്ള പിന്തുണ സംസ്ഥാന സർക്കാർ നൽകണം.
ഇൻഫോപാർക്കിന്റെ മൂന്നാംഘട്ടം നടപടികൾ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ എൻഎച്ച് 544 – NH 66 ഉം തമ്മിൽ ബന്ധിപ്പിക്കുന്ന ഇൻ്റർകണക്ടിംഗ് നാഷണൽ ഹൈവേ വളരെ അനിവാര്യമാണ്. ഈ പദ്ധതിക്ക് വേണ്ടി ശക്തമായ നടപടികൾ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം.


പതിനാലാം ധനകാര്യ കമ്മീഷൻഗ്രാൻഡ് വകമാറ്റിചെലവഴിച്ചത് മൂലം പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ലഭിക്കാത്തത് തദ്ദേശസ്ഥാപനങ്ങൾക്ക് ഉൾപ്പെടെ വൻ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. ഈ കാര്യത്തിൽ സംസ്ഥാന സർക്കാർ നിസ്സംഗതാ വെടിഞ്ഞ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻഡ് എത്രയും വേഗം നേടിയെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം തുടങ്ങിയ വിഷയങ്ങളും ബെന്നി ബഹനാൻ എം പി , എംപിമാരുടെ യോഗത്തിൽ ഉന്നയിച്ചു.

മുഖ്യമന്ത്രി അധ്യക്ഷത വഹിച്ച എം പി മാരുടെ ഓണ്‍ലൈന്‍ യോഗത്തിൽ മന്ത്രിമാരും വകുപ്പ് മേധാവികള്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല; തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി

കൊല്ലം: പുനലൂരിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകാതിരുന്ന തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നൽകാനുള്ള തുക മരവിപ്പിച്ച് പുനലൂർ മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണലിന്റെ

Read More »

ഡിഎംകെ കോട്ടയിൽ മത്സരിക്കാൻ നടൻ വിജയ്; പ്രമേയം പാസാക്കി തമിഴക വെട്രി കഴകം

ചെന്നൈ: തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ചെന്നൈയിലെ പേരമ്പൂരിൽ മത്സരിച്ചേക്കും. പേരമ്പൂരിൽ ടിവികെ യോഗത്തിലെ പ്രമേയത്തിലാണ് തീരുമാനം. ടിവികെ നേതാക്കളിൽ പ്രമുഖനായ ആദവ് അർജുനയാണ് പ്രമേയം

Read More »

ശരീരമാസകലം മർദിച്ചു പരിക്കേൽപ്പിച്ചു; ഒരു പ്രകോപനവുമില്ലാതെയാണ് ക്രൂരമര്‍ദനം

എറണാകുളം: ആലുവ ചുണങ്ങംവേലിയിൽ ബാറിനുള്ളിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെയാണ് 13ഓളം പേര്‍ വളഞ്ഞിട്ട് തല്ലിയതെന്ന് മര്‍ദനമേറ്റ ജോജി പറയുന്നു. ജോലിക്ക് പോകാൻ പോലും കഴിയാത്ത വിധം ശരീരമാസകലം ജോജിക്ക് പരിക്കേറ്റു. അക്രമികള്‍ കൂട്ടത്തോടെ വളഞ്ഞിട്ട്

Read More »

അയിഷ പോറ്റിയോട് പിണങ്ങി രശ്മി ബിജെപി യിലേക്ക്?

മഹിള കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മിയെ ബിജെപിയിൽ എത്തിക്കാനുളള നീക്കം നടക്കുന്നതായുളള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതോടെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക്

Read More »

ഫാർമസികൾക്ക് പൂട്ടിട്ട് കുവൈറ്റ്; ലൈസൻസ് റദ്ദാക്കിയിട്ടും പ്രവർത്തനം തുടർന്നു

കുവൈറ്റ്: വിവിധ ഗവർണറേറ്റുകളിൽ ലൈസൻസ് റദ്ദാക്കിയിട്ടും നിയമവിരുദ്ധമായി പ്രവർത്തനം തുടർന്ന നിരവധി ഫാർമസികൾ വാണിജ്യ വ്യവസായ മന്ത്രാലയം അടപ്പിച്ചു. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചു നടത്തിയ പ്രത്യേക പരിശോധന ക്യാമ്പയ്‌നൊടുവിലാണ് ഈ കർശന നടപടി. ഫാർമസികളുടെ

Read More »

പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി ചിത്രം “ജയ് ഹനുമാൻ” പൂജ

പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹനുമാന് ശേഷം ദേശീയ പുരസ്കാര ജേതാവ് പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ പരമ്പരാഗതമായ പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർതാരം റിഷഭ് ഷെട്ടി നായകനായി

Read More »
Advertisement