ന്യൂഡൽഹി: ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ പരാതിക്കാരിയായ യുവതിയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയതിനെ തുടർന്ന് ഹർജി പരിഗണന പട്ടികയിൽ ഉൾപ്പെടുത്തി.
ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ പരാതിക്കാരിയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പരാതിക്കാരിയുടെ അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ മുദ്രവെച്ച കവറിൽ ചില രേഖകൾ സമർപ്പിച്ചിരുന്നെങ്കിലും, അതിലെ ഉള്ളടക്കം വ്യക്തമാക്കിയിട്ടില്ല.
ഹർജിയിൽ രാഹുൽ മാങ്കൂട്ടത്തലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പെടെ പത്ത് പേരെ പീഡിപ്പിച്ചെന്ന പരാതിയും നിലവിലുണ്ടെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.






