Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലെ മൃതദേഹങ്ങൾ അഴുകിയതായി പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പറവൂർ താലൂക്ക് ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഫ്രീസറിനുള്ളിൽ അഴുകിയെന്ന പരാതിയെ തുടർന്ന് പുതിയ ഫ്രീസറുകൾ സ്ഥാപിക്കാൻ നടപടി തുടങ്ങി. നിലവിൽ നാല് മൃതദേഹങ്ങൾ ഒരേസമയം സൂക്ഷിക്കാവുന്ന ഒരു ഫ്രീസറും ഒരു മൊബൈൽ ഫ്രീസറുമാണ് ആശുപത്രിയിലുള്ളത്.

ഇവിടെ സൂക്ഷിച്ചിരുന്ന രണ്ട് മൃതദേഹങ്ങൾ അഴുകിയതായി പരാതി ഉയർന്നിരുന്നു. 15 വർഷത്തിലേറെ പഴക്കമുള്ള ഫ്രീസറുകളിൽ തകരാർ സംഭവിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

എന്നാൽ മൃതദേഹത്തിന് പഴക്കമുണ്ടായിരുന്നുവെന്ന ആരോപണം ബന്ധുക്കൾ നിഷേധിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളാണ് മരിച്ചതെന്നും തുടർന്ന് മൃതദേഹം ആശുപത്രിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയപ്പോഴാണ് മൃതദേഹത്തിൽ അഴുകൽ കണ്ടെത്തിയതെന്ന് സർജൻ അറിയിച്ചതായും ബന്ധുക്കൾ വ്യക്തമാക്കി.

പറവൂർ, വൈപ്പിൻ മേഖലകളിൽ മുങ്ങിമരണം ഉൾപ്പെടെയുള്ള അസ്വാഭാവിക മരണങ്ങളിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ സാധാരണയായി പറവൂർ താലൂക്ക് ആശുപത്രിയിലാണ് എത്തിക്കുന്നത്. പൊലീസ് നിർദേശപ്രകാരം എത്തിക്കുന്ന മൃതദേഹങ്ങളുടെ പഴക്കം സാധാരണയായി മുൻകൂട്ടി പരിശോധിക്കാറില്ലെന്ന് അധികൃതർ പറഞ്ഞു. എന്നാൽ പൊതുജനങ്ങൾ നേരിട്ട് മൃതദേഹവുമായി എത്തുമ്പോൾ ആവശ്യമായ വിവരങ്ങൾ പരിശോധിക്കാറുണ്ടെന്നും അറിയിച്ചു.

പരാതിയെ തുടർന്ന് ചേർന്ന അടിയന്തര എച്ച്എംസി യോഗത്തിൽ പുതിയ ഫ്രീസറുകൾ വാങ്ങാൻ 10 ലക്ഷം രൂപ അനുവദിച്ചതായി നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോബി പഞ്ഞിക്കാരൻ അറിയിച്ചു.

അതേസമയം, മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹമാണ് മോർച്ചറിയിൽ സൂക്ഷിക്കാൻ എത്തിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix