തൃശൂർ: ചാലക്കുടി എംഎല്‍എക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് ജില്ല നേതാവിനെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തു. എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് പണം വാങ്ങി സീറ്റുകള്‍ നല്‍കിയെന്ന്ഡിസിസി ജില്ല ജനറല്‍ സെക്രട്ടറി ടി.എ.ആന്റോയുടെ ആരോപണം സംഘടന വിരുദ്ധ പ്രവര്‍ത്തനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി നേതൃത്വം സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
അനര്‍ഹരായവര്‍ക്ക് എംഎല്‍എ വലിയ തോതില്‍ പണം വാങ്ങി സീറ്റുകള്‍ നല്‍കിയെന്നും കാണിച്ച് എഐസിസി,കെപിസിസി നേതാക്കള്‍ക്കും മറ്റും നല്‍കിയ പരാതിയുടെ കോപ്പിയും മറ്റും കാണിച്ചായിരുന്നു ടി. എ ആന്റോയുടെ പ്രതിക്ഷേധം.
ആന്റോയുടെ ചില്ല ഇഷ്ടക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരുന്നതാണ് ആന്റോയുടെ പ്രതിക്ഷേധത്തിന് കാരണമെന്നും പറയപ്പെടുന്നു. ജില്ലയിലെ ഏക എംഎല്‍എക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച ഡിസിസി ജനറല്‍ സെക്രട്ടറി ടി.എ.ആന്റോയെ സസ്‌പെന്റ് ചെയ്തതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് അറിയിച്ചു.










