സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഛഠ് പൂജയെ കോണ്‍ഗ്രസ് അപമാനിച്ചു: പ്രധാനമന്ത്രി നരേന്ദ്രമോദി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുസാഫര്‍പുര്‍: ഛഠ് പൂജയെ കോണ്‍ഗ്രസ്സ് അപമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഛഠ് പൂജക്ക് യുനെസ്‌കോയുടെ പൈതൃക പദവിക്കായി ശ്രമിക്കുകയാണെന്നും അപ്പോഴാണ് പ്രതിപക്ഷം അതിനെ അപമാനിക്കുന്നതെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിഹാറിലെ മുസഫര്‍പുരില്‍ റാലി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഛഠ് പൂജയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതുതന്നെ നാടകമാണെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇന്നലത്തെ പ്രസ്താവന വിവാദമായിരുന്നു. ഇതുതന്നെ മുറുകെപ്പിടിച്ചാണ് മോദിയുടെ പ്രസംഗവും. ഛഠ് പൂജയെ കോണ്‍ഗ്രസും ആര്‍ജെഡിയും അപമാനിക്കുന്നുവെന്നാണ് മോദിയുടെ ആരോപണം.

”ബിഹാറിലെ അമ്മമാരും സഹോദരിമാരും ഈ അപമാനം സഹിക്കുമോ?. ഛഠ് പൂജ ബിഹാറിന്റെ മാത്രമല്ല, രാജ്യത്തിന്റെ ആകെ ആഘോഷമാണ്. ഇതു ലോകം മുഴുവന്‍ ഏറ്റെടുക്കുകയാണ്. യുനെസ്‌കോ പൈതൃക പദവി കിട്ടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ ഒട്ടേറെ സ്ത്രീകള്‍ പങ്കെടുക്കുന്ന പൂജയെ ഇപ്പോള്‍ ചിലര്‍ അപമാനിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ആര്‍ജെഡി നേതാക്കള്‍ക്കാണ് ഛഠ് പൂജ നാടകം. ബിഹാറിലെ ജനങ്ങള്‍ ഈ അപമാനം വര്‍ഷങ്ങളോളം മറക്കില്ല. ഇതിന് ബിഹാര്‍ വോട്ടിലൂടെ മറുപടി നല്‍കും” മോദി പറഞ്ഞു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.