Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മദ്യവും സ്‌ഫോടക വസ്തുക്കളും സൂക്ഷിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൽപ്പറ്റ: പുൽപ്പള്ളിയിൽ കോൺഗ്രസ് നേതാവായ തങ്കച്ചന്റെ വീട്ടിൽ മദ്യവും സ്‌ഫോടകവസ്തുക്കളും വച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രധാനപ്രതി അനീഷ് മാമ്പള്ളി കസ്റ്റഡിയിൽ. കർണാടകയിലെ കുശാൽ നഗറിൽ ഒളിവിൽ കഴിയുകയായിരുന്ന അനീഷിനെ വയനാട് പൊലീസ് കണ്ടെത്തി പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്യലിന് ശേഷം അനീഷിനെ നാളെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്നാണ് പൊലീസ് അറിയിച്ചത്. തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയെന്ന ആരോപണങ്ങൾ ഉയര്‍ന്നതോടെ അന്വേഷണം വിവാദമായിരുന്നു. തുടർഘട്ടത്തിൽ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് ജോസ് നെല്ലേടം ആത്മഹത്യ ചെയ്തതും സംസ്ഥാന തലത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.

സംഭവത്തിൽ ഗൂഢാലോചനയുണ്ടായതായി അന്വേഷണത്തിൽ തെളിഞ്ഞതോടെയാണ് അനീഷിനെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കോൺഗ്രസ് പാർട്ടി സസ്‌പെൻഡ് ചെയ്തത്. പാർട്ടിയിൽ നിലനിന്നിരുന്ന ഗ്രൂപ്പ് പോരാട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് തങ്കച്ചന്റെ വീട്ടിൽ മദ്യവും സ്‌ഫോടകവസ്തുക്കളും വച്ചത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.കേസ് കൂടുതല്‍ വിവരങ്ങൾ പുറത്ത് വരുന്നതിനിടെ, രാഷ്ട്രീയ പ്രേരിതമായ ഇടപെടലുകളെ കുറിച്ചും അന്വേഷണ സംഘം സാവധാനം സമീപനം തുടരുകയാണ്.

Recent News

Advertisement
WhiteswanTV Footer