സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

 അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ സിന്തറ്റിക്ക് ടർഫ് കോർട്ട്  നിർമ്മാണം ഉടൻ പൂർത്തിയാക്കും

തൃശ്ശൂർ: ചാലക്കുടി  ഗവ.ബോയ്സ്  ഹൈസ്കൂൾ  ഗ്രൗണ്ടിലെ   അന്താരാഷ്ട്ര നിലവാരത്തിലുള്ള  ഫുട്ബോൾ സിന്തറ്റിക്ക്  ടർഫ് കോർട്ട്  നിർമ്മാണം 20  ദിവസത്തിനകം  പൂർത്തിയാകുമെന്ന്  സനീഷ്‌കുമാർ  ജോസഫ്  എം എൽ എ  അറിയിച്ചു. പ്രവർത്തിയുടെ  നിർമ്മാണപുരോഗതി  വിലയിരുത്തുവാൻ  നടത്തിയ  സ്ഥലസന്ദർശനത്തിന് ശേഷം  പ്രതികരിക്കുകയായിരുന്നു  അദ്ദേഹം.

അഞ്ച് കോടി രൂപ ഭരണാനുമതി ലഭിച്ച പ്രവർത്തിയുടെ ഭാഗമായി 105 x 68 അളവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക്  ഫുട്ബോൾ  ടർഫ് ,  സ്റ്റെപ്പ് ഗാലറി, ഓഫീസ് റൂം, ഡ്രെസ്സിങ്ങ് റൂം, ടോയ്ലറ്റ്, ഡ്രൈനേജ്, ഫ്ളഡ് ലൈറ്റ്, ഫെൻസിങ്ങ് തുടങ്ങിയ  സൗകര്യങ്ങളാണ് ഒരുക്കുന്നത്.

നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ഇതിനായി കൂടുതൽ തൊഴിലാളികളെ നിയോഗിക്കണമെന്നും എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദേശം നല്കി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ടർഫിൻ്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയാകുവാനും അതേ നിലവാരത്തിൽ നാട്ടിലെ കായിക താരങ്ങൾക്ക് പരിശീലനം നല്കുവാനും ഈ സ്റ്റേഡിയം അവസരമൊരുക്കും.

നഗരസഭ ചെയർപേഴ്സൺ ആലിസ് ഷിബു, വൈസ് ചെയർമാൻ കെ വി പോൾ, മുൻ ചെയർപേഴ്സൺ ഷിബു വാലപ്പൻ, കൗൺസിലർമാരായ അഡ്വ. ബിജു എസ് ചിറയത്ത്,  സ്പോർട്സ് കേരള ഫൗണ്ടേഷൻ അസി. എക്സിക്യുട്ടീവ് എഞ്ചിനിയർ ഷമീർ കെ എസ് , അസി. എഞ്ചിനിയർ പ്രവീണ എ കെ തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല; തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി

കൊല്ലം: പുനലൂരിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകാതിരുന്ന തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നൽകാനുള്ള തുക മരവിപ്പിച്ച് പുനലൂർ മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണലിന്റെ

Read More »

ഡിഎംകെ കോട്ടയിൽ മത്സരിക്കാൻ നടൻ വിജയ്; പ്രമേയം പാസാക്കി തമിഴക വെട്രി കഴകം

ചെന്നൈ: തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ചെന്നൈയിലെ പേരമ്പൂരിൽ മത്സരിച്ചേക്കും. പേരമ്പൂരിൽ ടിവികെ യോഗത്തിലെ പ്രമേയത്തിലാണ് തീരുമാനം. ടിവികെ നേതാക്കളിൽ പ്രമുഖനായ ആദവ് അർജുനയാണ് പ്രമേയം

Read More »

ശരീരമാസകലം മർദിച്ചു പരിക്കേൽപ്പിച്ചു; ഒരു പ്രകോപനവുമില്ലാതെയാണ് ക്രൂരമര്‍ദനം

എറണാകുളം: ആലുവ ചുണങ്ങംവേലിയിൽ ബാറിനുള്ളിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെയാണ് 13ഓളം പേര്‍ വളഞ്ഞിട്ട് തല്ലിയതെന്ന് മര്‍ദനമേറ്റ ജോജി പറയുന്നു. ജോലിക്ക് പോകാൻ പോലും കഴിയാത്ത വിധം ശരീരമാസകലം ജോജിക്ക് പരിക്കേറ്റു. അക്രമികള്‍ കൂട്ടത്തോടെ വളഞ്ഞിട്ട്

Read More »

അയിഷ പോറ്റിയോട് പിണങ്ങി രശ്മി ബിജെപി യിലേക്ക്?

മഹിള കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മിയെ ബിജെപിയിൽ എത്തിക്കാനുളള നീക്കം നടക്കുന്നതായുളള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതോടെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക്

Read More »

ഫാർമസികൾക്ക് പൂട്ടിട്ട് കുവൈറ്റ്; ലൈസൻസ് റദ്ദാക്കിയിട്ടും പ്രവർത്തനം തുടർന്നു

കുവൈറ്റ്: വിവിധ ഗവർണറേറ്റുകളിൽ ലൈസൻസ് റദ്ദാക്കിയിട്ടും നിയമവിരുദ്ധമായി പ്രവർത്തനം തുടർന്ന നിരവധി ഫാർമസികൾ വാണിജ്യ വ്യവസായ മന്ത്രാലയം അടപ്പിച്ചു. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചു നടത്തിയ പ്രത്യേക പരിശോധന ക്യാമ്പയ്‌നൊടുവിലാണ് ഈ കർശന നടപടി. ഫാർമസികളുടെ

Read More »

പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി ചിത്രം “ജയ് ഹനുമാൻ” പൂജ

പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹനുമാന് ശേഷം ദേശീയ പുരസ്കാര ജേതാവ് പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ പരമ്പരാഗതമായ പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർതാരം റിഷഭ് ഷെട്ടി നായകനായി

Read More »
Advertisement