സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

സഹകരണ ബാങ്ക് നിക്ഷേപകരുടെ കളക്ടറേറ്റ് ധർണ്ണയും പ്രതിഷേധ റാലിയും നാളെ; നിക്ഷേപം തിരികെ നൽകണമെന്ന് ആവശ്യം

കോട്ടയം: കേരളത്തിലെ സഹകരണ ബാങ്കുകളിലെ പ്രതിസന്ധി പരിഹരിക്കണമെന്നും നിക്ഷേപകരുടെ പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ഓൾ കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്‌സ് ഫോറം (AKCDF) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 5-ന് (വ്യാഴാഴ്ച) പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നു. രാവിലെ 11-ന് കോട്ടയം കളക്ടറേറ്റിന് മുൻപിൽ ധർണ്ണയും അതിന് മുന്നോടിയായി പ്രതിഷേധ വാഹനറാലിയും നടക്കും.

സംസ്ഥാനത്തെ പത്തു ശതമാനത്തോളം വരുന്ന സഹകരണ ബാങ്കുകൾ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിക്ഷേപം അടിയന്തര ആവശ്യങ്ങൾക്ക് പോലും തിരികെ ലഭിക്കാതെയും പ്രതിമാസ പലിശ മുടങ്ങിയുമാണ് നിക്ഷേപകർ വലയുന്നത്. ഇതിൽ ഭൂരിഭാഗവും മുതിർന്ന പൗരന്മാരാണ്. സർക്കാർ പ്രഖ്യാപിച്ച ഡെപ്പോസിറ്റ് ഗ്യാരണ്ടി പദ്ധതി വിശ്വസിച്ചാണ് പലരും പണം നിക്ഷേപിച്ചത്. എന്നാൽ ഈ ഗ്യാരണ്ടി ഫലപ്രദമാകുന്നില്ലെന്നും നിക്ഷേപകരെ വഞ്ചിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഫോറം കുറ്റപ്പെടുത്തി.

വ്യാജ വായ്പകൾ, ബിനാമി ഇടപാടുകൾ, സ്വത്തിന്റെ അമിത മൂല്യനിർണ്ണയം എന്നിവയിലൂടെ ബാങ്കുകളിൽ വലിയ തോതിലുള്ള അഴിമതിയാണ് നടന്നിരിക്കുന്നത്. 1,658 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായി മന്ത്രി തന്നെ പ്രസ്താവന നടത്തിയിട്ടുണ്ട്. സഹകരണ വകുപ്പിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും ബാങ്ക് ഭരണസമിതികൾക്കുമെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറാകുന്നില്ലെന്നും ഭാരവാഹികൾ പറഞ്ഞു. കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ പോലും നൽകാൻ കഴിയാത്ത സാഹചര്യത്തിലും സർക്കാർ ‘നിക്ഷേപ സമാഹരണ പരിപാടി’ സ്പോൺസർ ചെയ്യുന്നത് ജനങ്ങളെ കബളിപ്പിക്കലാണെന്നും അവർ കൂട്ടിച്ചേർത്തു.

പ്രതിഷേധ പരിപാടികൾ:

  • രാവിലെ 10:00: ഏറ്റുമാനൂരിലുള്ള മന്ത്രി വി.എൻ. വാസവന്റെ ഓഫീസിന് സമീപത്തുനിന്ന് വാഹന പ്രതിഷേധ റാലി ആരംഭിക്കും.
  • രാവിലെ 11:00: കോട്ടയം കളക്ടറേറ്റിന് മുന്നിൽ ധർണ്ണ.

നിക്ഷേപം തിരികെ കിട്ടാതെ ബുദ്ധിമുട്ടുന്ന ജില്ലയിലെ മുഴുവൻ നിക്ഷേപകരും പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് എ.കെ.സി.ഡി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റോയി വെള്ളരിങ്ങാട്ട്, പ്രൊഫ. നെടുങ്കുന്നം രഘുദേവ്, ജില്ലാ പ്രസിഡന്റ് എ.സി. ബേബിച്ചൻ, ട്രഷറർ ജൂലിയസ് രാമപുരം, ജോർജ് വെള്ളൂർ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല; തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി

കൊല്ലം: പുനലൂരിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകാതിരുന്ന തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നൽകാനുള്ള തുക മരവിപ്പിച്ച് പുനലൂർ മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണലിന്റെ

Read More »

ഡിഎംകെ കോട്ടയിൽ മത്സരിക്കാൻ നടൻ വിജയ്; പ്രമേയം പാസാക്കി തമിഴക വെട്രി കഴകം

ചെന്നൈ: തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ചെന്നൈയിലെ പേരമ്പൂരിൽ മത്സരിച്ചേക്കും. പേരമ്പൂരിൽ ടിവികെ യോഗത്തിലെ പ്രമേയത്തിലാണ് തീരുമാനം. ടിവികെ നേതാക്കളിൽ പ്രമുഖനായ ആദവ് അർജുനയാണ് പ്രമേയം

Read More »

ശരീരമാസകലം മർദിച്ചു പരിക്കേൽപ്പിച്ചു; ഒരു പ്രകോപനവുമില്ലാതെയാണ് ക്രൂരമര്‍ദനം

എറണാകുളം: ആലുവ ചുണങ്ങംവേലിയിൽ ബാറിനുള്ളിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെയാണ് 13ഓളം പേര്‍ വളഞ്ഞിട്ട് തല്ലിയതെന്ന് മര്‍ദനമേറ്റ ജോജി പറയുന്നു. ജോലിക്ക് പോകാൻ പോലും കഴിയാത്ത വിധം ശരീരമാസകലം ജോജിക്ക് പരിക്കേറ്റു. അക്രമികള്‍ കൂട്ടത്തോടെ വളഞ്ഞിട്ട്

Read More »

അയിഷ പോറ്റിയോട് പിണങ്ങി രശ്മി ബിജെപി യിലേക്ക്?

മഹിള കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മിയെ ബിജെപിയിൽ എത്തിക്കാനുളള നീക്കം നടക്കുന്നതായുളള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതോടെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക്

Read More »

ഫാർമസികൾക്ക് പൂട്ടിട്ട് കുവൈറ്റ്; ലൈസൻസ് റദ്ദാക്കിയിട്ടും പ്രവർത്തനം തുടർന്നു

കുവൈറ്റ്: വിവിധ ഗവർണറേറ്റുകളിൽ ലൈസൻസ് റദ്ദാക്കിയിട്ടും നിയമവിരുദ്ധമായി പ്രവർത്തനം തുടർന്ന നിരവധി ഫാർമസികൾ വാണിജ്യ വ്യവസായ മന്ത്രാലയം അടപ്പിച്ചു. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചു നടത്തിയ പ്രത്യേക പരിശോധന ക്യാമ്പയ്‌നൊടുവിലാണ് ഈ കർശന നടപടി. ഫാർമസികളുടെ

Read More »

പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി ചിത്രം “ജയ് ഹനുമാൻ” പൂജ

പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹനുമാന് ശേഷം ദേശീയ പുരസ്കാര ജേതാവ് പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ പരമ്പരാഗതമായ പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർതാരം റിഷഭ് ഷെട്ടി നായകനായി

Read More »
Advertisement