സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

സുവർണ്ണ ജൂബിലി ആഘോഷത്തിൽ കൂട്ടികളുടെ ആശുപത്രി

കോട്ടയം: മെഡിക്കൽ കോളജിന്റെ ഭാഗമായ കുട്ടികളുടെ ആശുപത്രി 50 വർഷം പൂർത്തിയാക്കുന്നു. 1975ൽ 26 ഏക്കറും അതിന് സമാനമായ കെട്ടിടങ്ങളും ഇഎസ്ഐ കോർപറേഷൻ ആരോഗ്യ വകുപ്പിന് വിട്ടുനൽകിയതോടെയാണ് മെഡിക്കൽ കോളജിന്റെ ഭാഗമായി കുട്ടികളുടെ ആശുപത്രി ആരംഭിച്ചത്. 

 ആദ്യ കാലത്തു സൂപ്രണ്ട് ഡോ. എൽസി ഫിലിപ്പിന്റെയും, പീഡിയാട്രിക് സർജൻ ഡോ. മാണി നൈനാന്റെയും നേതൃത്വത്തിൽ 5 കിടക്കകളുള്ള ഒരു വാർഡ് ഒരുക്കിയായിരുന്നു തുടക്കം. 50 വർഷം പിന്നിടുമ്പോൾ ഒരു വർഷം 1.5 ലക്ഷത്തിൽ പരം കൂട്ടികളെ ഒപിയിൽ ചികിത്സിക്കാനും 10,000 കുട്ടികളെ കിടത്തി  ചികിത്സിക്കാനും കഴിയുന്ന രീതിയിൽ ഇത് വളർന്നു കഴിഞ്ഞു.

 നൂറ്റിയെഴുപത്തിൽ പരം കുട്ടികളെ കിടത്തി ചികിത്സിക്കാനുള്ള കിടക്കകൾ, 15 കിടക്കകളുള്ള പീഡിയാട്രിക് ഐസിയു, 5 കിടക്കകൾ വീതമുള്ള ഹൈ ഡിപ്പന്റൻസി യൂണിറ്റ്, നവജാത ശിശുക്കൾക്കുള്ള ഐ സി യു യൂണിറ്റ്, സർജിക്കൽ ഐ സി യു ഇവയെല്ലാം കുട്ടികളുടെ ആശുപത്രിയുടെ സൗകര്യങ്ങൾ ആണ്. 3 മെഡിസിൻ യൂണിറ്റുകൾ, ഒരു സർജറി യൂണിറ്റ്, ഒരു നിയോനേറ്റോളജി യൂണിറ്റ് എന്നിവയിലൂടെ വിദഗ്ധ ചികിത്സ നൽകി വരുന്നു.

മാത്രമല്ല,  പീഡിയാട്രിക് ന്യൂറോളജി, ഹൈറിസ്ക് നവജാത ശിശു ക്ലിനിക്, എൻഡോക്രൈനോളജി, ആസ്മ ക്ലിനിക്, പീഡിയാട്രിക് നെഫ്രോളജി, പീഡിയാട്രിക് കാർഡിയോളജി, ജനറ്റിക്സ്, ട്രൈസോമ്നിയ എന്നിവയ്ക്കായി പ്രത്യേക ക്ലിനിക്കുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ലബോറട്ടറി, എക്സ്റേ, അൾട്രാ സൗണ്ട് സ്കാനിങ്, കൂടാതെ എച്ച്എഫ്എൻസി സംവിധാനം എന്നിവയും കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കാനായി ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. കോട്ടയം ജില്ലയ്ക്കു പുറമേ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലുള്ളവരും കുട്ടികളുമായി ഇവിടെ ചികിത്സക്ക് എത്താറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല; തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി

കൊല്ലം: പുനലൂരിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകാതിരുന്ന തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നൽകാനുള്ള തുക മരവിപ്പിച്ച് പുനലൂർ മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണലിന്റെ

Read More »

ഡിഎംകെ കോട്ടയിൽ മത്സരിക്കാൻ നടൻ വിജയ്; പ്രമേയം പാസാക്കി തമിഴക വെട്രി കഴകം

ചെന്നൈ: തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ചെന്നൈയിലെ പേരമ്പൂരിൽ മത്സരിച്ചേക്കും. പേരമ്പൂരിൽ ടിവികെ യോഗത്തിലെ പ്രമേയത്തിലാണ് തീരുമാനം. ടിവികെ നേതാക്കളിൽ പ്രമുഖനായ ആദവ് അർജുനയാണ് പ്രമേയം

Read More »

ശരീരമാസകലം മർദിച്ചു പരിക്കേൽപ്പിച്ചു; ഒരു പ്രകോപനവുമില്ലാതെയാണ് ക്രൂരമര്‍ദനം

എറണാകുളം: ആലുവ ചുണങ്ങംവേലിയിൽ ബാറിനുള്ളിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെയാണ് 13ഓളം പേര്‍ വളഞ്ഞിട്ട് തല്ലിയതെന്ന് മര്‍ദനമേറ്റ ജോജി പറയുന്നു. ജോലിക്ക് പോകാൻ പോലും കഴിയാത്ത വിധം ശരീരമാസകലം ജോജിക്ക് പരിക്കേറ്റു. അക്രമികള്‍ കൂട്ടത്തോടെ വളഞ്ഞിട്ട്

Read More »

അയിഷ പോറ്റിയോട് പിണങ്ങി രശ്മി ബിജെപി യിലേക്ക്?

മഹിള കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മിയെ ബിജെപിയിൽ എത്തിക്കാനുളള നീക്കം നടക്കുന്നതായുളള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതോടെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക്

Read More »

ഫാർമസികൾക്ക് പൂട്ടിട്ട് കുവൈറ്റ്; ലൈസൻസ് റദ്ദാക്കിയിട്ടും പ്രവർത്തനം തുടർന്നു

കുവൈറ്റ്: വിവിധ ഗവർണറേറ്റുകളിൽ ലൈസൻസ് റദ്ദാക്കിയിട്ടും നിയമവിരുദ്ധമായി പ്രവർത്തനം തുടർന്ന നിരവധി ഫാർമസികൾ വാണിജ്യ വ്യവസായ മന്ത്രാലയം അടപ്പിച്ചു. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചു നടത്തിയ പ്രത്യേക പരിശോധന ക്യാമ്പയ്‌നൊടുവിലാണ് ഈ കർശന നടപടി. ഫാർമസികളുടെ

Read More »

പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി ചിത്രം “ജയ് ഹനുമാൻ” പൂജ

പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹനുമാന് ശേഷം ദേശീയ പുരസ്കാര ജേതാവ് പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ പരമ്പരാഗതമായ പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർതാരം റിഷഭ് ഷെട്ടി നായകനായി

Read More »
Advertisement