കാസര്‍കോട്: മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു. കടമ്പാര്‍ സ്വദേശികളായ അജിത്തും ഭാര്യ അശ്വതിയുമാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ആത്മഹത്യയ്ക്ക് പിന്നില്‍ സാമ്പത്തിക പ്രശ്‌നങ്ങളെന്ന് പൊലീസ് നിഗമനം.






