കണ്ണൂർ: കൂത്തുപറമ്പ് നഗരസഭയിൽ എൽഡിഎഫ് സ്ഥാനത്തികളായി ദമ്പതികൾ. കൂത്തുപറമ്പിലെ പന്യോറയിലെ മാണിക്യത്തിലെ വി രാജീവനും പി ഷൈജയുമാണ് മത്സര രംഗത്ത് ഉള്ളത്.
കുടുംബകാര്യം പോലെ തന്നെയാണ് ഇവർക്ക് പൊതുകാര്യവും. വി രാജീവൻ പാന്യോറ വാർഡിൽ നിന്നാണ് ജനവിധി തേടുന്നത്. നേരത്തെ കൗൺസിലറും സ്ഥിരം സമിതി അധ്യക്ഷയുമായ ഷൈജ പ്രവർത്തക മികവിൽ അംഗീകാരം നേടിയിട്ടുണ്ട്. നഗരസഭ കുടുംബശ്രീ ചെയർപേഴ്സൺ എന്ന നിലയിലും മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്.






