കൊച്ചി: സിപിഎം നേതാവ് പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് ഉദയംപേരൂർ നടക്കാവ് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി പങ്കജാക്ഷനാണ്. സംഭവം ഉദയംപേരൂർ നടക്കാവ് ലോക്കൽ കമ്മിറ്റി ഓഫീസിലായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പങ്കജാക്ഷന് വ്യക്തിപരമായ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും, പാർട്ടിയുമായി യാതൊരു തരത്തിലുള്ള ഭിന്നതകളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നും സിപിഎം ഏരിയ നേതൃത്വം വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.




