Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തായ്‌ലൻഡിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണു; 22 മരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം. അപകടത്തിൽ 22 പേർ മരിച്ചു. 30ഓളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ബാങ്കോക്കിൽ നിന്ന് ഏകദേശം 230 കിലോമീറ്റർ വടക്കുകിഴക്കുള്ള നഖോൺ റാച്ചസിമ പ്രവിശ്യയിലെ സിഖിയോ ജില്ലയിലാണ് സംഭവം നടന്നത്.

ബാങ്കോക്കിൽ നിന്ന് ഉബോൺ റാച്ചതാനി പ്രവിശ്യയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അതിവേഗ റെയിൽ പാത നിർമാണത്തിന്റെ ഭാഗമായി നിർമ്മാണത്തിലിരുന്ന മേൽപ്പാലത്തിന് അടിയിലൂടെ ട്രെയിൻ കടന്നുപോകുന്നതിനിടെയാണ് ക്രെയിൻ ട്രെയിനിന്റെ മുകളിലേക്ക് പതിച്ചത്.

ഹൈസ്പീഡ് റെയിൽവേ പദ്ധതിയുടെ ഭാഗമായി നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ക്രെയിനാണ് അപകടകാരണം. ഇടിയുടെ ആഘാതത്തിൽ ഒരു ബോഗി പൂർണമായും തകർന്നതോടൊപ്പം ട്രെയിൻ പാളം തെറ്റി. അപകടത്തെ തുടർന്ന് ട്രെയിനിന് തീപിടിച്ചെങ്കിലും ഉടൻ തന്നെ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix