തിരുവനന്തപുരം: കാസര്‍കോടും മഞ്ചേശ്വരത്തും എന്ത് ഡീല്‍ ആണെന്ന് തനിക്ക് അറിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് ആരോപിച്ചത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും രണ്ട് മണ്ഡലങ്ങളിലും ജയിക്കുമെന്ന് തനിക്കറിയാമെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ എല്‍ഡിഎഫ്-എസ്ഡിപിഐ ഡീലുണ്ട്. പിഡിപിയുമായും സിപിഎമ്മിന് കൂട്ടുകെട്ടുണ്ട്. എസ്ഡിപിഐ സംസ്ഥാന വ്യാപകമായി എല്‍ഡിഎഫിന് പിന്തുണ നല്‍കുന്നു. സിപിഐഎം- ബിജെപി ഡീല്‍ ആരംഭിച്ചത് 2021 മുതലാണെന്നും, 2021ല്‍ അറുപതിലധികം സീറ്റില്‍ ബിജെപി ഇടതുപക്ഷത്തിന് വോട്ട് മറിച്ചെന്നും, 2026ലും അന്തര്‍ധാര ആവര്‍ത്തിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.




