അമ്പലങ്ങളിലെ രുചിയിൽ കടുംപായസം (നെയ് പായസം) വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം. പച്ചരി, ശർക്കര, നെയ്യ് എന്നിവയാണ് പ്രധാന ചേരുവകൾ. ശർക്കരപ്പാനിയിൽ പച്ചരി നന്നായി വെന്ത്, നെയ്യ് ചേർത്ത് ഇളക്കി കുറുക്കിയെടുക്കുന്ന, അധികം വെള്ളമില്ലാത്ത പാകത്തിലുള്ള പായസമാണിത്.
ചേരുവകൾ
250 ഗ്രാം ബ്രൗൺ റൈസ് ഉനക്കലരി
50 ഗ്രാം നെയ്യ്
മധുരം ഇഷ്ടാനുസരണം 1/2 കിലോ ശർക്കര ( ശർക്കര)
ഉണക്ക തേങ്ങയുടെ നാലിലൊന്ന് ചിരകിയത്
പഴുത്ത വാഴപ്പഴം 5 എണ്ണം നുറുക്കിയത്
3 എണ്ണം ഏലക്ക ചതച്ചത്, ഏലക്ക
പഴം 2-3 എണ്ണം
തയ്യാറാക്കേണ്ട വിധം
പച്ചരി നന്നായി കഴുകി കുക്കറിലോ മൺകലത്തിലോ ഇട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക. ചോറ് കുഴയുന്ന പരുവമാകണം. അരി വെന്ത് വെള്ളം വറ്റിത്തുടങ്ങുമ്പോൾ അലിയിച്ച് അരിച്ചുവെച്ച ശർക്കരപ്പാനി ചേർക്കുക. ശർക്കരപ്പാനിയും ചോറും നന്നായി യോജിപ്പിച്ച് ചെറിയ തീയിൽ ഇളക്കുക. ഈ മിശ്രിതം നന്നായി കുറുകി വരുമ്പോൾ നെയ്യ് അല്പാല്പമായി ചേർത്ത് ഇളക്കുക. ശേഷം ഏലയ്ക്കാപ്പൊടി, ജാതിക്കപ്പൊടി എന്നിവ ചേർക്കുക. നെയ്യിൽ വറുത്ത തേങ്ങാക്കൊത്തും ചേർത്ത്, പായസം നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു വാട്ടിയ വാഴയിലയിലേക്ക് ഒഴിച്ച് അതിന് മേലെ പഴം വട്ടത്തിൽ അരിഞ്ഞത് കൂടി ചേർത്ത് പൊതിഞ്ഞ് കെട്ടിവെക്കുക. ഒരു 10 മിനിറ്റിനു ശേഷം പൊതി തുടന്ന് കഴിക്കാം.




