പാലക്കാട്: നാളെ നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യവുമായിഫോറം ഓഫ് സിവിൽ പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി. രാവിലെ 11 മണിക്ക് ഷൊർണൂർ ടൗണിൽ നിന്നും ആരംഭിച്ച മാർച്ച് റെയിൽവേ സ്റ്റേഷന് മുന്നിൽ സമാപിച്ചു. CITU ജില്ലാ വൈസ് പ്രസിഡന്റ് R.G. പിള്ള മാർച്ച് ഉദ്ഘാടനം ചെയ്തു.തൊഴിലാളികളുടെ അവകാശങ്ങൾ അട്ടിമറിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ എടുക്കുന്നത്.
തൊഴിലാളി വർഗ്ഗത്തെ അടിച്ചമർത്താനുള്ള നരേന്ദ്രമോദിയുടെ തീരുമാനങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധ സമരങ്ങളുമായി ഇടതു സംഘടനകൾ രംഗത്തുവരുമെന്ന് അദ്ദേഹം ഉദ്ഘാടന വേളയിൽ പറഞ്ഞു. മേഖലാ പ്രസിഡൻ്റ് എം.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കെ. ചന്ദ്രൻ സ്വാഗതം പറഞ്ഞു. അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് സംസ്ഥാന സെക്രട്ടറി വി. ശ്രീകുമാർ , സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗോവിന്ദൻ ജില്ലാ സെക്രട്ടറി I.M. സതീശൻ, എം.സി. രമേഷ്, ഡിവിഷൻ സെക്രട്ടറി ആർ. മണി എന്നിവർ സംസാരിച്ചു. മേഖലാ ഭാരവാഹികളായ എൻ. ലോഹിതാക്ഷൻ ,സി. സതീശൻ ,എൻ. മുണ്ടൻ , കെ.ആർ മോഹൻദാസ് , ആർ.നടരാജൻ ടി .ആർ. സന്തോഷ്കുമാർ എന്നിവർ നേതൃത്വം നൽകി.










