ആലപ്പുഴ: നഗരസഭ വികസന സന്ദേശ പ്രചാരണ കാൽനട ജാഥ ചൊവ്വാഴ്‌ച രാവിലെ ഒമ്പതിന് മഠത്തിൽ പറമ്പ് കലുങ്കിനുസമീപം എൽ ഡി എഫ് ജില്ലാ കൺവീനർ ആർ നാസർ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം വ്യാഴം വൈകിട്ട് ആറിന് കൊമ്മാടിയിൽ സിപിഐ ദേശീയ കൗൺസിലംഗം ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യകക്ഷ കെ കെ ജയമ്മ ജാഥ ക്യാപ്റ്റനും വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ വൈസ് ക്യാപ്റ്റനുമായ ജാഥ മൂന്ന് ദിവസം പര്യടനം നടത്തും
ചൊവ്വാഴ്‌ച രാവിലെ പത്തിന് 10ന് കറുകയിൽ ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന ജാഥ വൈകുന്നേരം ആറിന് വലിയ കുളത്ത് സമാപിക്കും.ബുധൻ രാവില ഒൻപതിന് ശങ്കരശ്ശേരി യിൽ നിന്ന് ആരംഭിക്കുന്ന ജാഥ വൈകിട്ട് തുമ്പോളി പള്ളി ജംഗ്ഷൻ ൽ സമാപിക്കും
വ്യാഴം രാവിലെ ഒൻപതിന് എസ്എംഎടി ജങ്ഷനിൽ നിന്നും തുടങ്ങുന്ന ജാഥ വൈകിട്ട് ആറിന് കൊമ്മാടി വായനശാലയിൽ സമാപിക്കുമെന്ന് എൽ ഡിഎഫ് ആലപ്പുഴ നഗരസഭ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി എസ് എം ഹുസൈന്റ്നും കൺവീനർ അജയസുധീന്ദ്രനും അറിയിച്ചു

വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല; തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി
കൊല്ലം: പുനലൂരിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകാതിരുന്ന തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നൽകാനുള്ള തുക മരവിപ്പിച്ച് പുനലൂർ മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണലിന്റെ









