സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സംവിധായകൻ ആയതിന്റെ പിന്നിലെ കാരണം ധനുഷ് ; കെൻ കരുണാസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അസുരൻ എന്ന ചിത്രത്തിലൂടെ ധനുഷിന്റെ മകനായി ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ച താരമായിരുന്നു കെൻ കരുണാസ്. കെൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രമാണ് യൂത്ത്. മാർച്ച് 19 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ താൻ സംവിധായാകനാവാൻ കാരണക്കാരൻ ധനുഷ് ആണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കെൻ കരുണാസ്. ധനുഷിന് നിന്നും താൻ ഒരുപാട് കാര്യങ്ങൾ മനസിലാക്കിയെന്നും ധനുഷിന്റെ മുന്നിൽ ഒരു സംവിധായകനായി നിൽക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും കെൻ കരുണാസ് പറയുന്നു.

“ഞാന്‍ ഇവിടെ ഡയറക്ടര്‍ ആയി നില്‍ക്കുന്നുണ്ടെങ്കില്‍, അതിന് പ്രധാന കാരണം ധനുഷ് സാറാണ്. അദ്ദേഹത്തിന് ഒരുപാട് നന്ദി. ധനുഷ് സാറില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കി. വാത്തി സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഒരു ഷോട്ട് എടുത്തു. അതില്‍ ഞാന്‍ ഒന്നാം സ്ഥാനം നേടുന്നുണ്ട്. ആ ഷോട്ട് എടുത്തതിന് ശേഷം ധനുഷ് സാര്‍ എന്നോട് പറഞ്ഞത്, ഒരു ദിവസം നീ ഇതുപോലെ അവാര്‍ഡ് വാങ്ങുന്നത് എനിക്ക് കാണണം, അന്ന് ഞാന്‍ വല്ലാതെ ഇമോഷണലാകും എന്നാണ്. ഞാന്‍ ഒരു അവാര്‍ഡ് എപ്പോള്‍ വാങ്ങുമെന്ന് എനിക്കറിയില്ല, എന്നാല്‍ ധനുഷ് സാറിന്റെ മുന്നില്‍ ഒരു സംവിധായകനായി ഇങ്ങനെ നില്‍ക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. എനിക്ക് ഒരു ഡയറക്ടറാകാന്‍ പറ്റുമെന്ന് ഉറച്ച് വിശ്വസിച്ചതില്‍ ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.” യൂത്ത് സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു കെൻ കരുണാസിന്റെ പ്രതികരണം.

കെൻ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെൻ. മലയാള താരം സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെനിന്റെ അച്ഛൻ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്. മലയാളി താരം അനിഷ്മ അനിൽകുമാറാണ് ചിത്രത്തിലെ നായിക. മാർച്ച് 19ന് ചിത്രം തീയറ്ററിലെത്തും. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കെൻ കരുണാസ് തന്നെ രചനയും നിർവഹിച്ച ഈ സ്‌കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിർമ്മിച്ചിരിക്കുന്നത് പാർവത എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കറുപ്പയ സി റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.