Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗവർണർ ഇട്ട പാലത്തിലൂടെ അങ്ങോട്ട് പോയതല്ല: നടന്നത് ബ്രേക്ക്ഫാസ്റ്റ് മീറ്റിംഗ്;മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഗവർണർ ഇട്ട പാലത്തിലൂടെ ധനമന്ത്രിയെ കാണാൻ പോയതല്ലെന്നും നടന്നത് ബ്രേക്ക്ഫാസ്റ്റ് മീറ്റിംഗാണെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസമായിരുന്നു ധനമന്ത്രി നിർമല സീതാരാമനും മുഖ്യമന്ത്രിയും കേരളഹൗസിൽ കൂടിക്കാഴ്ച നടത്തിയത് .
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മുഖ്യമന്ത്രി സഭയിൽ ഈ കാര്യങ്ങൾ പറഞ്ഞത് .

കേരളത്തിലെ പൊതുവായ കാര്യങ്ങളെ കുറിച്ച് ചർച്ച നടത്തിയതല്ലാതെ കേന്ദ്രമന്ത്രിക്ക് നിവേദനം ഒന്നും നൽകിയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. എംപിമാർക്ക് വിരുന്ന് നൽകാനാണ് ഗവർണർ ദില്ലിക്ക് പോയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നിർമല സീതാരാമൻ അനൗദ്യോഗികമായി മുഖ്യമന്ത്രിയെ കണ്ടതിൽ രാഷ്ട്രീയമുണ്ടെന്നും കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന് ജനങ്ങൾക്ക് അറിയണമെന്നും ചെന്നിത്തല പറഞ്ഞു. കൂടാതെ പ്രധാനമന്ത്രിയെ കുറിച്ച് മുഖ്യമന്ത്രി എതിർത്ത് പറയാറുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer