സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വളാഞ്ചേരിയിൽ ചരക്ക് ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി; ഡ്രൈവറുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ചരക്ക് ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി.
ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തിൽപ്പെട്ടത്. വളാഞ്ചേരി–പട്ടാമ്പി റോഡിൽ തിരുവേഗപുറം പാലം പണിനടക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന സൂചനാ ബോർഡിൽ ഇടിച്ചാണ് ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടിയത്. ഇതോടെ വലിയ തോതിൽ ഡീസൽ റോഡിലേക്ക് ഒഴുകി.

ടാങ്ക് പൊട്ടിയ കാര്യം തിരിച്ചറിഞ്ഞ ഡ്രൈവർ ലോറി ഉടൻ തന്നെ നിർത്താതെ ഏകദേശം 500 മീറ്റർ മുന്നോട്ടു നീങ്ങി. ആളൊഴിഞ്ഞ മേളല ഭാഗത്ത് ലോറി സുരക്ഷിതമായി നിർത്തിയതോടെയാണ് വലിയ അപകടസാധ്യത ഒഴിവായത്.ഡീസൽ റോഡിലൊഴുകിയതിനെ തുടർന്ന് അപകട ഭീഷണി ഉയർന്ന സാഹചര്യത്തിൽ, തിരൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി റോഡ് കഴുകി വൃത്തിയാക്കി. തുടർന്ന് ഗതാഗതം പുനസ്ഥാപിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കാൻ കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.