ഇന്ന് മലയാള സിനിമയിലെ പ്രിയനായകൻ ദിലീപിന്റെ പിറന്നാൾ ദിനം. ആരാധകർക്കും മലയാള സിനിമാപ്രേമികൾക്കും ഒരുപാട് പ്രത്യേകമായ ദിനം തന്നെയാണ് ഇത്.
മകളായ മീനാക്ഷി ദിലീപ് പങ്കുവച്ച പിറന്നാൾ പോസ്റ്റാണ് ഇന്നത്തെ സോഷ്യൽ മീഡിയയിലെ പ്രധാന ആകർഷണം. കുറെ നാളുകൾക്കു ശേഷം അവർ അച്ഛനോട് അടുപ്പമുള്ള ഒരു മനോഹരമായ ഫോട്ടോയും പങ്കുവെച്ചിരിക്കുന്നു. അതോടൊപ്പം അച്ഛന്റെ പുതിയ ചിത്രം ഭാ ഭാ ബാ (Bha Bha Ba)” യെ കുറിച്ചുള്ള ചില വിശേഷങ്ങളും അവർ പോസ്റ്റിൽ ചേർത്തിട്ടുണ്ട്.
മീനാക്ഷിക്ക് അച്ഛനോടുള്ള സ്നേഹം എല്ലായ്പ്പോഴും മലയാളികൾക്ക് പരിചിതമാണ് — എന്തു സംഭവിച്ചാലും അച്ഛന്റെ പക്കലായിരിക്കും ആ മകൾ അവരുടെ ബന്ധം സിനിമാ ലോകത്തും ആരാധകരുടെയും ഹൃദയത്തിലും ഏറെ സ്നേഹത്തോടെ കാണപ്പെടുന്ന ഒന്നാണ്.
1967 ഒക്ടോബര്‍ 27 നാണ് ആലുവ സ്വദേശി പത്മനാഭന്‍ പിള്ളയുടേയും സരോജത്തിൻ്റേയും മൂത്ത മകനായി ഗോപാലകൃഷ്ണന്‍റെ ജനനം. സിനിമയിലെത്തിയതോടെ പേര് ദിലീപ് എന്നാക്കുകയായിരുന്നു. എന്നോടിഷ്ടം കൂടാമോ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. ശേഷം സൈന്യം, മാനത്തെക്കൊട്ടാരം തുടങ്ങിയ സിനിമകളിലൂടെ ചെറിയ വേഷങ്ങൾ ചെയ്തു. കല്യാണസൗഗന്ധികം എന്ന സിനിമയിലാണ് ആദ്യമായി നായകനായത്.




