കോഴിക്കോട്: ക്ഷേത്രത്തിന്റെ അവകാശവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഉത്സവത്തിനിടെ കൂട്ട അടി. കഴിഞ്ഞദിവസം കോഴിക്കോട് എരഞ്ഞിപ്പാലത്തെ കൊയ്യേരി ക്ഷേത്രോത്സവത്തിനിടെയായിരുന്നു സംഭവം.
ക്ഷേത്രത്തിന്റെ അവകാശവുമായി ബന്ധപ്പെട്ട രണ്ട് വിഭാഗങ്ങൾ തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഉത്സവം നടക്കുന്നതിനിടെ ചില ചടങ്ങുകൾ സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പരസ്പരം കയ്യാങ്കളിയും അസഭ്യവർഷവും ഉണ്ടായി. തുടർന്ന് പോലീസ് എത്തി ഇരുവിഭാഗങ്ങളെയും സ്ഥലത്തുനിന്ന് മാറ്റിയാണ് ഉത്സവ പരിപാടികൾ തുടർന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ല.






