ചെന്നൈ: തമിഴകം വെട്രി കഴകം അധ്യക്ഷന്‍ വിജയ് യുടെ സേലത്തെ പൊതുയോഗത്തിന് അനുമതിയില്ല.
അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു. ഡിസംബര്‍ നാലിന് പൊതുയോഗം സംഘടിപ്പിക്കാന്‍ ടിവികെ നല്കിയ അപേക്ഷയാണ് നിരസിച്ചത്.
കാര്‍ത്തിക ദീപം ആയതിനാല്‍ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പൊലീസുകാരെ നിയോഗിക്കണം എന്നാണ് വിശദീകരണം.
മാത്രവുമല്ല ബാബറി മസ്ജിദ് ദിനമായ ഡിസംബര്‍ ആറിന് പൊതുയോഗം അനുവദിക്കില്ലെന്നും എസ്പി അറിയിച്ചു.
പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി പരിശോധന
എന്നാല്‍, മറ്റൊരു ദിവസത്തേക്ക് അപേക്ഷ നല്കിയാല് അനുകൂല തീരുമാനം ഉണ്ടാകുമെന്നും പൊലീസ് സൂചിപ്പിച്ചു.
അതേസമയം ഡിസംബര്‍ രണ്ടാം വാരത്തേക്ക് പുതിയ അപേക്ഷ ടിവികെ നല്‍കിയേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.
കരൂര്‍ ദുരന്തത്തിന് ശേഷം ടിവികെയുടെ ആദ്യ യോഗം ആണ് സേലത്ത് നിശ്ചയിരുന്നത്.
വിജയ് യുടെ സംസ്ഥാന പര്യടനത്തിന് അനുമതി നല്‍കുക എന്ന രാഷ്ട്രീയ തീരുമാനങ്ങളാണ് നിലവില്‍ ഡിഎംകെ സ്വീകരിച്ചിരിക്കുന്നത്.






