മലപ്പുറം: ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെആഭിമുഖ്യത്തിൽമലപ്പുറം കോട്ടപടി സ്റ്റേഡിയത്തിൽരണ്ടാഴ്ചയായിനടന്നു വന്ന ജില്ലായുത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ17 വയസിന്താഴെയുള്ളവരുടെവിഭാഗത്തിൽഎംഎസ്പി മലപ്പുറം എൻഎൻഎംഎച്ച്എസ്എസ് ചേലേമ്പ്രയെ പരാജയപെടുത്തി. മത്സരം 2-2 സമനിലയിലായതോടെ ടൈം ബ്രേക്കറിലൂടെ വിജയികളെ കണ്ടെത്തുകയായിരുന്നു.15 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ എൻഎൻഎംഎച്ച്എസ് എസ് ചേലേമ്പ്ര ചാമ്പ്യന്മാരായി.
ഫൈനലിൽ എഎസ്സി അരിക്കോടിനെയാണ് അവർ പരാജയപ്പെടുത്തിയത്. മത്സരം ഗോൾ രഹിത സമനിലയിലായതോടെ ടൈം ബ്രേക്കറിലൂടെ വിജയികളെ കണ്ടെത്തുകയായിരുന്നു. കേരള ഫുട്ബോൾ അസോസിയേഷൻ രജിസ്ട്രേഷനുള്ള ജില്ലയിലെ ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തിരുന്നത്തി ജയികൾക്ക് മലപ്പുറം നഗരസഭാ ചെയർപേഴ്സൺ അഡ്വ റനീഷ റഫീഖ്സമ്മാനദാനം നിർവഹിച്ചു.
ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് ജലീൽ മയുര അധ്യക്ഷത വഹിച്ചു. ഇൻ്റർനാഷണൽ ഫുട്ബോൾ താരം ആഷിഖ് കുരുണിയൻമുഖ്യാതിഥിയായി. കെഎഫ്എ വൈസ് പ്രസിഡണ്ട് എം മുഹമ്മദ് സലിം, നിർവഹണ സമിതി അംഗം ഫ്രൊ പി. അഷറഫ് എസ്ഫ്എ സെക്രട്ടറി ഡോ. പി എം സുധീർ കുമാർ,ട്രഷറർ നയീം ചേറൂർ ,ജോ:സെക്രട്ടറിമാരായ സി നാസർ, എം മുനീർ മിഡിയ കോഡിനേറ്റർമുജീബ് താനാളുർഎന്നിവർ സംസാരിച്ചു.










