തിരുവനന്തപുരം: കേന്ദ്ര കമ്മറ്റി അംഗം പികെ ശ്രീമതിയെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രായപരിധി ഇളവ് കേന്ദ്ര കമ്മിറ്റിയിൽ മാത്രമാണ് അതുപയോഗിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കാനാവില്ലെന്നാണ് പിണറായിയുടെ വാദം. കഴിഞ്ഞ 19 ന് ചേർന്ന യോഗത്തിലായിരുന്നു പിണറായി ശ്രീമതിയെ വിലക്കിയത്.
അതേസമയം കഴിഞ്ഞ ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റിൽ പി കെ ശ്രീമതി പങ്കെടുത്തില്ല. എന്നാൽ കേന്ദ്ര കമ്മറ്റി അംഗമായി തുടരുന്നതിനുള്ള പ്രായ പരിധിയിൽ പി കെ ശ്രീമതിക്ക് ഇളവ് നൽകിയിരുന്നു , ഇത് പ്രകാരം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ശ്രീമതിക്ക് പങ്കെടുക്കാവുന്നതാണ്. എന്നാൽ ഇതിനിൽ നിന്നാണ് മുഖ്യമന്ത്രി ശ്രീമതിയെ വിലക്കിയത് .






