തേന്‍ എത്രമാത്രം ആരോഗ്യകരമായ ഒന്നാണെന്ന് നമുക്കറിയാം. എന്നാല്‍ ഇതേ തേന്‍ ചൂടാക്കിയാല്‍ വിഷമായി മാറുമെന്ന് കേട്ടിട്ടുണ്ടോ? ആയുര്‍വേദം പറയുന്നത് അങ്ങനെയാണ്.
തേന്‍ ചൂടാക്കുമ്പോള്‍ അതില്‍ അടങ്ങിയ രാസഘടനയില്‍ മാറ്റം വരികയും ഹൈഡ്രോക്സിമീഥൈല്‍ (HMF) എന്ന വിഷവസ്തു ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. തേന്‍ ഉയര്‍ന്ന താപനിലയില്‍ (60 ഡിഗ്രി സെല്‍ഷ്യസ് അല്ലെങ്കില്‍ 140 ഡിഗ്രി F ന് മുകളില്‍) ചൂടാക്കുമ്പോള്‍ HMF രൂപപ്പെടുന്നു. കൂടാതെ തേനിലെ പ്രധാനഘടകങ്ങളായ എന്‍സൈമുകള്‍, ആന്റി ഓക്സിഡന്റുകള്‍, ബയോ ആക്ടീവ് സംയുക്തങ്ങള്‍ എന്നിവയെല്ലാം നല്ല ചൂടില്‍ നശിക്കുന്നു.
വിഷാംശം ഇല്ലാതിരിക്കാനും പോഷകഗുണം നഷ്ടപ്പെടാതിരിക്കാനും തേന്‍ ചൂടാക്കുന്നതോ തിളച്ച വെള്ളത്തില്‍ ഒഴിക്കുന്നതോ ഒഴിവാക്കാം. 40 ഡിഗ്രി സെല്‍ഷ്യസിന് താഴെ ചൂടാക്കുന്നത് അപകടമുണ്ടാക്കില്ല. ചൂട് വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കഴിക്കേണ്ടപ്പോള്‍ ചൂട് ഒന്ന് കുറഞ്ഞതിന് ശേഷം ചേര്‍ക്കാം. തേന്‍ എപ്പോഴും അതിന്റെ സാധാരണ നിലയില്‍ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.






