സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഷി ജിന്‍പിങുമായുള്ള കൂടിക്കാഴ്ചയെ പുകഴ്ത്തി ഡോണള്‍ഡ് ട്രംപ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടണ്‍: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങുമായുള്ള കൂടിക്കാഴ്ച ‘അതിമനോഹരമായിരുന്നു’വെന്നും, അതിന് പത്തില്‍ പന്ത്രണ്ട് മാര്‍ക്ക് നല്‍കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു.

അടിസ്ഥാന വിഷയങ്ങളില്‍ ആഴത്തില്‍ സ്പര്‍ശിക്കാത്ത ചര്‍ച്ചകളായിരുന്നെങ്കിലും, ഇരു രാജ്യങ്ങള്‍ക്കും ആശ്വാസം നല്‍കുന്ന താത്കാലിക വ്യാപാര വെടിനിര്‍ത്തലിന് ധാരണയായി.

ഷീ ജിന്‍ പിങ്ങിനെ ‘ഒരു മഹത്തായ രാജ്യത്തിന്റെ മഹാനായ നേതാവ്’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങളും ധാരാളം കാര്യങ്ങളില്‍ ധാരണയിലെത്തിയതായും കൂടുതല്‍ വിഷയങ്ങളില്‍ ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താരിഫുകളില്‍ 10 ശതമാനം കുറവ് വരുത്തല്‍, സോയാബീന്‍ വാങ്ങുന്നത് പുനരാരംഭിക്കല്‍, അപൂര്‍വ ഭൗമ ധാതുക്കളുടെ കയറ്റുമതി സംബന്ധിച്ച തര്‍ക്കവിഷയളില്‍ ധാരണയിലെത്തല്‍ എന്നിവ ഉള്‍പ്പെടെ സാമ്പത്തിക, വ്യാപാര രംഗങ്ങളില്‍ വിപുലമായ ധാരണകളിലാണ് ഷീ ജിന്‍ പിങ്ങുമായി ചര്‍ച്ച നടത്തിയതെന്ന് ട്രംപ് വ്യക്തമാക്കി.

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുനേതാക്കളും മുഖാമുഖം കണ്ടുമുട്ടിയത്. ദക്ഷിണ കൊറിയയില്‍ വെച്ച് നടന്ന കൂടിക്കാഴ്ച വലിയ ബഹുമതിയായി കാണുന്നുവെന്നും, ചൈനീസ് പ്രസിഡന്റുമായി ദീര്‍ഘകാലത്തേക്ക് അതിശയകരമായ ഒരു ബന്ധമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് അഭിപ്രായപ്പെട്ടു.

അതേസമയം, പ്രധാന രാജ്യങ്ങള്‍ എന്ന നിലയില്‍ തങ്ങളുടെ ഉത്തരവാദിത്തം സംയുക്തമായി ഏറ്റെടുക്കാനും ഇരു രാജ്യങ്ങളുടെയും ലോകത്തിന്റെയും നന്മയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാനും കഴിയുമെന്ന് ഷീ ജിന്‍ പിങ് ട്രംപിനോട് പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കും എല്ലായ്‌പ്പോഴും ഒരേ അഭിപ്രായമായിരിക്കില്ല ഉണ്ടാകുന്നതെങ്കിലും പങ്കാളികളും സുഹൃത്തുക്കളും ആകാന്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.