Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇറാന് ആയുധം നൽകരുത്’: കടുത്ത മുന്നറിയിപ്പുമായി ഡോണാൾഡ് ട്രംപ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിംഗ്ടൺ: ഇറാന് ചൈന ആയുധങ്ങൾ നൽകാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈന അത്തരമൊരു നീക്കമെടുത്താൽ “വലിയ പ്രശ്നങ്ങൾ” നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തൽ നിലവിലുള്ള സമയത്താണ് ഈ റിപ്പോർട്ടുകൾ പുറത്തുവന്നത്. യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ വിവരങ്ങൾ പ്രകാരം, ചൈന ‘മാൻപാഡ്‌സ്’ എന്ന തോളിൽ വെച്ച് പ്രയോഗിക്കാവുന്ന വിമാനവേധ മിസൈലുകൾ ഇറാനിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണെന്നാണ് ആരോപണം. നേരിട്ട് കൈമാറാതെ മറ്റൊരു രാജ്യത്തിലൂടെ എത്തിക്കാനാണ് ശ്രമമെന്നും റിപ്പോർട്ടുകളുണ്ട്.

വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ട്രംപ് ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. “ചൈന ഇറാന് ആയുധം കൊടുത്താൽ അവർക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാകും” എന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. അതേസമയം, ഈ ആരോപണങ്ങൾ ചൈന തള്ളി. അമേരിക്കയിലെ ചൈനീസ് എംബസി, തങ്ങൾ യാതൊരു രാജ്യത്തിനും ആയുധങ്ങൾ നൽകുന്നില്ലെന്നും റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix