ബെംഗളുരൂ: സിനിമാ പ്രമോഷന്‍ പരിപാടികളിലും ഉദ്ഘാടന വേളകളിലും മറ്റ് പൊതുപരിപാടികളിലും വനിതാ താരങ്ങളെ മോശമായ രീതിയില്‍ ചിത്രീകരിച്ച് വീഡിയോ ഇറക്കുന്ന പാപ്പരാസികള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ നടി സപ്തമി ഗൗഡ അടക്കുമുള്ള താരങ്ങള്‍ രംഗത്ത്. തെലുങ്ക്, കന്നഡ സിനിമാ മേഖലയിലെ നിരവധി നടിമാരാണ് ക്യാപയിനില്‍ പങ്കെടുത്തത്.
സിനിമാ പ്രമോഷനുകള്‍ക്കോ പൊതുചടങ്ങുകള്‍ക്കോ എത്തുന്ന നടിമാരുടെ വസ്ത്രധാരണത്തെയും ശരീരഭാഗങ്ങളെയും ലക്ഷ്യം വെച്ച് അനാവശ്യമായി സൂം ചെയ്ത് വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുന്നത് ഇപ്പോള്‍ സാധാരണമാണ്. വ്യൂസിനും ലൈക്കിനും വേണ്ടി മാന്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്ന ഇത്തരം രീതികള്‍ അംഗീകരിക്കാനാവില്ലെന്ന് സപ്തമി പറയുന്നു. മലയാളം ഇന്‍ഡസ്ട്രിയിലും ഇത്തരം ട്രെന്‍ഡ് വ്യാപകമാണ്.



