ദൃശ്യം 3 ഹിന്ദി പതിപ്പിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2026 ഒക്ടോബര്‍ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുക. എന്നാല്‍ മലയാളം ദൃശ്യം 3 ഇതുവരെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും ഹിന്ദി പതിപ്പിന് മുന്നേ മലയാളം ദൃശ്യം 3 റിലീസ് ചെയ്യുമെന്ന് നേരത്തെ സംവിധായകന്‍ ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു.
മോഹന്‍ലാല്‍ വീണ്ടും ജോര്‍ജുകുട്ടിയായി വരുമ്പോള്‍ കുടുംബ കഥയ്ക്കാണ് പ്രാധാന്യം എന്നും ജീത്തു ജോസഫ് നേരത്തെ പ്രതികരിച്ചിരുന്നു.
മോഹന്‍ലാലിന് പുറമേ മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇര്‍ഷാദ് തുടങ്ങിയവരാണ് ദൃശ്യത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
സുജിത് വാസുദേവാണ് ദൃശ്യത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. വിനു തോമസും അനില്‍ ജോണ്‍സണുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്തത്.










