സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കോഴിക്കോട് നഗരത്തിൽ ലഹരി വേട്ട; 25 ഗ്രാം എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: നഗരത്തിൽ വൻ ലഹരി മരുന്ന് വേട്ട 25 ഗ്രാം എം ഡി എം എ യുമായി നാല് യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ തൈക്കൂട്ടം പറമ്പിൽ റോബർട്ട് ജെയിംസ് (34), നടുവണ്ണൂർ മുണ്ടക്കാട് പറമ്പിൽ മുഹമ്മദ് റിസ്‌വാൻ (26), കല്ലായി കെ ടി ഹൗസിൽ ഷഹരീഷ് (30), പയ്യാനക്കൽ ഷിഫാ മൻസിലിൽ ഫിനാൻ നാസിം (20) എന്നിവരെയാണ് എരഞ്ഞിപ്പാലത്ത് വച്ച് പിടികൂടിയത്.

കോഴിക്കോട് സിറ്റി ഡാൻസാഫും നടക്കാവ് പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. എരഞ്ഞിപ്പാലം മിനി ബൈപാസിന് സമീപമുള്ള സ്വകാര്യ ലോഡ്ജിൽ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.

കോഴിക്കോട് ന​ഗരത്തിൽ വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ഈ സംഘം ഏറെ നാളായി ലഹരി മരുന്ന് വിൽക്കുന്നതായി പൊലീസിന് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് ഇവരെ നിരീക്ഷിച്ച് വരുകയായിരുന്നു. ഇവരുടെ പേരിൽ മുൻപും നിരവധി കേസുകൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.

റോബർട്ട് ജെയിംസിന്റെ പേരിൽ ലഹരിക്കേസുകളും മോഷണ കേസുകളും പാലക്കാടും എരഞ്ഞിപ്പാലത്തും നിലവിലുണ്ട്. മുഹമ്മദ് റിസ്‌വാൻ എംഡിഎംഎ കൈവശം വച്ചതിന് 2025-ൽ പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ കേസുണ്ട്.

ഷഹരീഷ് ദുബായിൽ ജോലി ചെയ്തിരുന്നപ്പോൾ എംഡിഎംഎ കൈവശം വച്ചതിന് ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിറ്റി നാർക്കോടിക് സെൽ അസിസ്റ്റൻഡ് കമ്മീഷൺർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും, നടക്കാവ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ലീലയുടെ നേതൃത്വത്തിലുള്ള ടീമുമാണ് സംഘത്തെ പിടികൂടിയത്

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement