Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗപ്പിയുടെ അവസ്ഥ ആശാന് വരുമോ എന്ന ആശങ്ക പങ്ക് വെച്ച് ഇന്ദ്രന്‍സ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ‘ആശാന്‍’ എന്ന ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുമ്പോള്‍, പ്രേക്ഷകരോട് അപേക്ഷയുമായി ചിത്രത്തിലെ നായകനായ ഇന്ദ്രന്‍സ്. ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണത്തില്‍ ഏറെ സന്തോഷം ഉണ്ടെന്നും, താന്‍ ആദ്യമായാണ് ഇത്രയും പ്രമോഷനോട് കൂടി ഒരു ചിത്രത്തില്‍ നായകനായി എത്തിയതെന്നും ഇന്ദ്രന്‍സ് പറയുന്നു. തന്റെ പ്രകടനത്തിനും ചിത്രത്തിനും മികച്ച പ്രതികരണം ലഭിക്കുമ്പോഴും, ചിത്രത്തിന് പ്രതീക്ഷിച്ച അത്രയും ആളുകള്‍ തീയേറ്ററുകളില്‍ എത്തുന്നില്ല എന്ന് കേള്‍ക്കുമ്പോള്‍ സങ്കടം ആണെന്നും , അത് കൊണ്ട് എല്ലാവരും ചിത്രം വന്നു കണ്ട് അഭിപ്രായം അറിയിക്കണമെന്നും ഇന്ദ്രന്‍സ് ഫേസ്ബുക് ലൈവ് വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചു. ജോണ്‍ പോള്‍ ജോര്‍ജ് ഒരുക്കിയ ആദ്യ ചിത്രമായ ഗപ്പിക്ക് ഉണ്ടായ അവസ്ഥ ആശാന് സംഭവിക്കരുത് എന്നാണ് ആഗ്രഹിക്കുന്നതെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിനൊപ്പം ചേര്‍ന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിച്ചത് ജോണ്‍ പോള്‍ ജോര്‍ജ്, അന്നം ജോണ്‍ പോള്‍, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ്.

വേഫറെര്‍ ഫിലിംസും ഗപ്പി സിനിമാസും ചേര്‍ന്ന് വലിയ പ്രചാരണം ആണ് ചിത്രത്തിന് നല്‍കുന്നത് എന്നും, അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നത് കൊണ്ടാണ് തനിക്ക് ഈ പ്രചാരണ പരിപാടികളുടെ ഭാഗം ആവാന്‍ സാധിക്കാത്തത് എന്നും ഇന്ദ്രന്‍സ് പറഞ്ഞു. മാത്രമല്ല, ഈ ചിത്രത്തില്‍ ഒട്ടേറെ പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ടെന്നും, ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നമാണ് ഈ ചിത്രമെന്നും ഇന്ദ്രന്‍സ് വിശദീകരിച്ചു. ചിത്രത്തില്‍ വലിയ താരനിര ഇല്ലാത്തത് കൊണ്ട് തന്നെ, പ്രേക്ഷകരുടെ പിന്തുണയും സ്‌നേഹവും ചിത്രത്തിന് വലിയ രീതിയില്‍ വേണമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണമാണ് ലഭിക്കുന്നത്. ഒരുപാട് ചിരിക്കാന്‍ വക നല്‍കുന്ന ചിത്രം, അതോടൊപ്പം മനസ്സില്‍ തൊടുന്ന വൈകാരിക നിമിഷങ്ങള്‍ കൊണ്ടും സമ്പന്നമാണ് എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ആദ്യാവസാനം ഏറെ രസകരമായി കണ്ടിരിക്കാവുന്ന ഈ ഗംഭീര ഫീല്‍ ഗുഡ് കോമഡി ഡ്രാമയില്‍ ഇന്ദ്രന്‍സ്, ജോമോന്‍ ജ്യോതിര്‍ എന്നിവര്‍ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം, പ്രേക്ഷകര്‍ക്ക് ഗംഭീര തീയേറ്റര്‍ അനുഭവമാണ് സമ്മാനിക്കുന്നത്. ചിത്രത്തില്‍ ശബ്ദ സാന്നിധ്യമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഭാഗമായിട്ടുണ്ട്. ടൈറ്റില്‍ വേഷം ചെയ്ത ഇന്ദ്രന്‍സിന്റെ അതുല്യമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ചിത്രത്തില്‍, ജോമോന്‍ ജ്യോതിറും തന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് നല്‍കിയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍, 100 ല്‍ പരം പുതുമുഖങ്ങളും വേഷമിട്ടു. ഷോബി തിലകനും ബിബിന്‍ പെരുമ്പിള്ളിയും അബിന്‍ ബിനോ, മദന്‍ ഗൗരി എന്നിവരും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്.

ഗപ്പി, രോമാഞ്ചം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗപ്പി സിനിമാസ് നിര്‍മ്മിച്ച ഈ ചിത്രം, ഗപ്പി, അമ്പിളി എന്നിവക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധായകനായി എത്തിയ ചിത്രം കൂടിയാണ്. മനസ്സില്‍ തൊടുന്ന മികച്ച പ്രകടനങ്ങള്‍ കൊണ്ടും, ഇതുവരെ കാണാത്ത കഥ കൊണ്ടും, വ്യത്യസ്തമായ കഥ പറച്ചില്‍ ശൈലി കൊണ്ടും പ്രേക്ഷകരെ പൂര്‍ണ്ണമായി തൃപ്തിപ്പെടുത്തുന്ന മനോഹരമായ ഒരു ചലച്ചിത്ര അനുഭവമാണ് ‘ആശാന്‍’ സമ്മാനിക്കുന്നതെന്നാണ് ഇതിനോടകം ചിത്രം കണ്ട ഓരോ പ്രേക്ഷകരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്.

https://www.instagram.com/reel/DUdgFp3D9cO/?igsh=MTBtMWM1bDFwcHdmNg%3D%3D

ഛായാഗ്രഹണം: വിമല്‍ ജോസ് തച്ചില്‍, എഡിറ്റര്‍: കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍: എംആര്‍ രാജാകൃഷ്ണന്‍, സംഗീത സംവിധാനം: ജോണ്‍പോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായക് ശശികുമാര്‍, പശ്ചാത്തല സംഗീതം: അജീഷ് ആന്റോ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: വിവേക് കളത്തില്‍, കോസ്റ്റ്യൂം ഡിസൈന്‍: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടര്‍: രഞ്ജിത്ത് ഗോപാലന്‍, ചീഫ് അസോ.ഡയറക്ടര്‍: അബി ഈശ്വര്‍, കോറിയോഗ്രാഫര്‍: ശ്രീജിത്ത് ഡാസ്ലര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്രീക്കുട്ടന്‍ ധനേശന്‍, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, സ്റ്റില്‍സ്: ആര്‍ റോഷന്‍, നവീന്‍ ഫെലിക്‌സ് മെന്‍ഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ, ഓവര്‍സീസ് പാര്‍ട്ണര്‍ – ഫാര്‍സ് ഫിലിംസ്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Advertisement
WhiteswanTV Footer