Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മദ്യലഹരിയിൽ അച്ഛനെ ക്രൂരമായി മർദിച്ചു; മകൻ ഒളിവിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: വല്ലാർപാടം ജൂതനടപ്പിൽ മദ്യലഹരിയിലായ മകൻ അച്ഛനെ മർദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് മുളവുകാട് പോലീസ് അന്വേഷണം ആരംഭിച്ചു. വല്ലാർപാടം ജൂതനടപ്പ് സ്വദേശി 68 വയസ്സുള്ള പുരുഷനാണ് മർദനമേറ്റത്. സംഭവത്തിൽ 42 വയസ്സുള്ള മകൻ പ്രവീണിനെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മർദനത്തിനു ശേഷം ഇയാൾ ഒളിവിൽ പോയതായും പോലീസ് അറിയിച്ചു.

ഞായറാഴ്ചയാണ് സംഭവം നടന്നത്. മർദനത്തിനിടെ പരിക്കേറ്റ പുരുഷൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എക്സ്റേ ഉൾപ്പെടെ പരിശോധനകൾക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി. പിന്നീട് വൈകീട്ടോടെയാണ് മർദനത്തിന്റെ വീഡിയോ പുറത്തുവന്നത്. തുടർന്ന് പോലീസ് പുരുഷന്റെ മൊഴി രേഖപ്പെടുത്തി.ലോട്ടറി വിൽപ്പനക്കാരനാണ് പുരുഷൻ. സംഭവത്തിൽ വീഡിയോ പകർത്തിയത് ആരാണെന്ന് വ്യക്തമല്ല.

എം.എ ബിരുദധാരിയായ അവിവാഹിതനാണ് പ്രവീൺ. കുടുംബസ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ മുൻപും ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പുരുഷൻ മകള്ക്ക് സ്വത്തിന്റെ ഒരു ഭാഗം നൽകിയതിനെ തുടർന്ന് കുടുംബത്തിൽ അഭിപ്രായഭിന്നതകൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സഹോദരി നേരത്തെയും പരാതി നൽകിയിട്ടുണ്ട്.

പ്രവീണിനെതിരെ മുളവുകാട് പോലീസ് മുൻപ് ആറ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ വർഷം അച്ഛനെ ആക്രമിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. പലതവണ സംഭവങ്ങൾ ആവർത്തിച്ചതോടെ പോലീസ് വിഷയത്തെ ആർ.ഡി.ഒയ്ക്ക് റിപ്പോർട്ട് ചെയ്തിരുന്നു.

ആർ.ഡി.ഒ നടത്തിയ ഹിയറിങ്ങിൽ പ്രവീൺ ബോണ്ട് വെക്കാൻ തയ്യാറായിരുന്നില്ലെങ്കിലും ഡീ-അഡിക്ഷൻ സെന്ററിൽ ചികിത്സയ്ക്ക് സമ്മതം അറിയിച്ചിരുന്നു. തുടർന്ന് ചികിത്സയും നടത്തിയിരുന്നു. എന്നാൽ അടുത്തിടെ വീണ്ടും മദ്യപാനം ആരംഭിച്ചതോടെയാണ് പുതിയ സംഭവമുണ്ടായത്.

Tags :

Recent News

Advertisement
WhiteswanTV Footer