സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കരിയര്‍ ബെസ്റ്റ് പ്രകടനവുമായി ദുല്‍ഖര്‍ സല്‍മാന്‍; കാലത്തെ അതിജീവിക്കുന്ന ക്ലാസിക് ആയി ‘കാന്ത’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ‘കാന്ത’ വമ്പന്‍ പ്രേക്ഷക- നിരൂപക പ്രശംസ നേടി പ്രദര്‍ശനം തുടരുമ്പോള്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടനും ആഘോഷിക്കപ്പെടുകയാണ്.

ഒരു നടനെന്ന നിലയില്‍ ഏത് തരത്തിലുള്ള കഥാപാത്രവും, ഏത് കാലഘട്ടത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിക്കുകയാണ് ഇതിലൂടെ ദുല്‍ഖര്‍ സല്‍മാന്‍. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഇതിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയത്.

സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്.

ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്. അത്രയും പഴയ കാലഘട്ടത്തിലെ ഒരു കഥാപാത്രത്തിന് ജീവന്‍ നല്‍കുമ്പോഴും, ദുല്‍ഖര്‍ അതില്‍ പുലര്‍ത്തിയ സൂക്ഷ്മതയും അച്ചടക്കവും വളരെ വലുതാണ്.

ഒരു താരമെന്ന നിലയില്‍ മാത്രമല്ല ഒരു നടന്‍ എന്ന നിലയിലും ഇന്ത്യന്‍ സിനിമയില്‍ ദുല്‍ഖര്‍ സല്‍മാനെ അടയാളപ്പെടുത്തുന്ന ഒരു പ്രകടനമായി ‘കാന്ത’യിലെ നടിപ്പ് ചക്രവര്‍ത്തിയായ ടി കെ മഹാദേവന്‍ ആയുള്ള പ്രകടനം വാഴ്ത്തപ്പെടും.

ഓരോ നോട്ടം കൊണ്ടും ഭാവം കൊണ്ടും, കഥാപാത്രത്തിന് പകര്‍ന്നു നല്‍കിയ ശരീര ഭാഷ കൊണ്ടും വെള്ളിത്തിരയില്‍ ജീവിച്ചു കാണിച്ച ദുല്‍ഖര്‍, തന്റെ കൃത്യതയാര്‍ന്ന ഡയലോഗ് ഡെലിവറി കൊണ്ടും സ്‌ക്രീനില്‍ വിസ്മയം സൃഷ്ടിക്കുന്നുണ്ട്.

കഥാപാത്രത്തിന്റെ ആത്മാവിലേക്ക് ഇറങ്ങി ചെന്ന് ദുല്‍ഖര്‍ നടത്തിയ പകര്‍ന്നാട്ടമാണ് കാന്തയുടെ തന്നെ നട്ടെല്ലായി നില്‍ക്കുന്നത്. ഏത് ഭാഷയിലെ കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴും ഇതെല്ലാം നല്‍കാന്‍ സാധിക്കുന്നു എന്നതാണ് ദുല്‍ഖറിനെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നത് എന്നതും എടുത്തു പറയണം.

സഹതാരങ്ങളായ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗ്ഗുബതി എന്നിവരും ഗംഭീര പ്രകടനങ്ങളുമായി ചിത്രത്തില്‍ നിറയുമ്പോള്‍, അവരുമായി ദുല്‍ഖര്‍ ഉണ്ടാക്കിയ ഓണ്‍സ്‌ക്രീന്‍ രസതന്ത്രവും ഈ നടന്റെ മികവിന് ഉദാഹരണമായി ചൂണ്ടി കാണിക്കാന്‍ സാധിക്കും.

സഹതാരങ്ങളുമായി ഉണ്ടാക്കാന്‍ സാധിക്കുന്ന മനോഹരമായ കെമിസ്ട്രിയാണ് ഒരു നല്ല നടന്റെ ലക്ഷണങ്ങളിലൊന്ന് എന്നത് ഒരിക്കല്‍ കൂടി ഇവിടെ തെളിയിക്കപ്പെടുകയാണ്. മോഡേണ്‍ സ്‌റ്റൈലിഷ് കഥാപാത്രമായും ഒരു പീരീഡ് ഡ്രാമയിലെ റെട്രോ സ്‌റ്റൈലില്‍ വരുന്ന കഥാപാത്രമായും സാധാരണക്കാരനായും അതിമാനുഷനായുമെല്ലാം ഒരേപോലെ പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ കഴിയുന്നു എന്നതാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടനെ ഈ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളാക്കി മാറ്റുന്നത്.

കാന്തയിലെ ഈ ഗംഭീര പ്രകടനം ദേശീയ പുരസ്‌കാരം ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ അദ്ദേഹത്തിന് നേടികൊടുക്കാന്‍ സാധ്യതയുണ്ടന്ന് നിരൂപകരും സിനിമാ പ്രേമികളും പറയുന്നതിന് കാരണവും, ആ കഥാപാത്രത്തിന് അദ്ദേഹം പകര്‍ന്നു നല്‍കിയ സ്വാഭാവികതയും വിശ്വസനീയതയുമാണ്.

വമ്പന്‍ പ്രേക്ഷക പിന്തുണയോടെ കേരളത്തിലും വലിയ ആവേശം സൃഷ്ടിച്ചു കൊണ്ടാണ് കാന്ത മുന്നേറുന്നത്. ഒരേ സമയം ഒരു പീരീഡ് ഡ്രാമ ആയും ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമ ആയും മുന്നേറുന്ന ചിത്രം സമ്മാനിക്കുന്നത് ഗംഭീര തീയേറ്റര്‍ അനുഭവമാണെന്നും പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

ദുല്‍ഖര്‍ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗ്ഗുബതി എന്നിവര്‍ കൂടാതെ രവീന്ദ്ര വിജയ്, ഭഗവതി പെരുമാള്‍, നിഴല്‍കള്‍ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോള്‍, പോലീസ് ഓഫീസര്‍ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

കുമാരി എന്നാണ് ഭാഗ്യശ്രീ ബോര്‍സെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വേഫേറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്. ചിത്രം വമ്പന്‍ റിലീസായി കേരളത്തില്‍ എത്തിച്ചത് വേഫറെര്‍ ഫിലിംസ് തന്നെയാണ്.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റര്‍, എഡിറ്റര്‍- ലെവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – സായ് കൃഷ്ണ ഗഡ്വാള്‍, സുജയ് ജയിംസ്, ലൈന്‍ പ്രൊഡ്യൂസര്‍ – ശ്രാവണ്‍ പലപര്‍ത്തി, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, അര്‍ച്ചന റാവു, ഹര്‍മന്‍ കൗര്‍, സൗണ്ട് ഡിസൈന്‍ – ആല്‍വിന്‍ റെഗോ, സഞ്ജയ് മൗര്യ, അഡീഷണല്‍ തിരക്കഥ – തമിഴ് പ്രഭ, വിഎഫ്എക്‌സ് – ഡെക്കാണ്‍ ഡ്രീംസ്, ഡിഐ കളറിസ്റ്റ് – ഗ്ലെന്‍ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈന്‍ – എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്, പിആര്‍ഒ- ശബരി.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.