Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗംഭീര പ്രിവ്യു ഷോ റിപ്പോര്‍ട്ടുകളുമായി ദുല്‍ഖര്‍ സല്‍മാന്‍ – സെല്‍വമണി സെല്‍വരാജ് ചിത്രം ‘കാന്ത’; ആഗോള റിലീസ് നാളെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘കാന്ത’ യുടെ പ്രിവ്യു ഷോക്ക് ഗംഭീര പ്രതികരണം.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ ആണ് പ്രസ്, മൂവി മീഡിയ എന്നിവര്‍ക്കായി ചിത്രത്തിന്റെ പ്രത്യേക ഷോ സംഘടിപ്പിച്ചത്.

അഭൂതപൂര്‍വമായ പ്രതികരണമാണ് ചിത്രത്തിന് ഈ ഷോ കണ്ട പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ചിത്രം നവംബര്‍ 14 ന് ആഗോള റിലീസായി എത്തും.

സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്.

ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രം കേരളത്തില്‍ എത്തിക്കുന്നത് വേഫറെര്‍ ഫിലിംസ് തന്നെയാണ്.

ദുല്‍ഖര്‍ സല്‍മാന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ഈ ചിത്രത്തില്‍ അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് പ്രിവ്യു ഷോ പ്രതികരണങ്ങള്‍ പറയുന്നത്.

ചിത്രം തമിഴിലെ ഒരു ക്ലാസിക് ചിത്രമാണെന്നും കാലത്തെ അതിജീവിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും നിരൂപണങ്ങള്‍ പറയുന്നു.

ദുല്‍ഖര്‍ സല്‍മാനൊപ്പം, ഭാഗ്യശ്രീ ബോര്‍സെ, സമുദ്രക്കനി, റാണ ദഗ്ഗുബതി എന്നിവരുടെ പ്രകടനങ്ങളും വലിയ പ്രശംസയാണ് ഏറ്റു വാങ്ങുന്നത്.

ചിത്രത്തിന്റെ ഗംഭീര മേക്കിംഗ്, സംഗീതം എന്നിവക്കും വലിയ കയ്യടി ലഭിക്കുന്നുണ്ട്. ഈ ചിത്രത്തിലൂടെ ഒട്ടേറെ അംഗീകാരങ്ങള്‍ ദുല്‍ഖര്‍ സല്‍മാനെ തേടിയെത്തുമെന്നും നിരൂപകര്‍ പറയുന്നു.

ക്ലാസിക് ഡ്രാമ ആയി ആദ്യ പകുതിയില്‍ സഞ്ചരിക്കുന്ന ചിത്രം, ത്രില്ലടിപ്പിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയായി രണ്ടാം പകുതിയില്‍ മാറുന്നു എന്നും പ്രിവ്യു ഷോക്ക് ശേഷം വന്ന നിരൂപണങ്ങള്‍ സൂചിപ്പിക്കുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായിരിക്കും ഈ ചിത്രത്തില്‍ ഉണ്ടാവുക എന്ന സൂചന ചിത്രത്തിന്റെ ട്രെയ്ലറും നല്‍കിയിരുന്നു.

നടിപ്പ് ചക്രവര്‍ത്തി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ടി കെ മഹാദേവന്‍ എന്ന നടന്‍ ആയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ‘കാന്ത’ കഥ പറയുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗ്ഗുബതി, രവീന്ദ്ര വിജയ്, ഭഗവതി പെരുമാള്‍, നിഴല്‍കള്‍ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോള്‍, പോലീസ് ഓഫീസര്‍ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

കുമാരി എന്നാണ് ഭാഗ്യശ്രീ ബോര്‍സെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. ദുല്‍ഖര്‍ സല്‍മാന്‍, സമുദ്രക്കനി എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന ഈഗോ, പ്രതികാരം, വൈകാരിക സംഘര്‍ഷം എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നാണ് പ്രിവ്യു റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

‘ദ ഹണ്ട് ഫോര്‍ വീരപ്പന്‍’ എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകന്‍ ആണ് കാന്തയുടെ സംവിധായകനായ സെല്‍വമണി സെല്‍വരാജ്. http://അനോമി – ദ ഇക്വേഷന്‍ ഓഫ് ഡെത്ത്’ പ്രേക്ഷകരിലേക്ക്; ഭാവനയുടെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വേഫേറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റര്‍, എഡിറ്റര്‍- ലെവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – സായ് കൃഷ്ണ ഗഡ്വാള്‍, സുജയ് ജയിംസ്, ലൈന്‍ പ്രൊഡ്യൂസര്‍ – ശ്രാവണ്‍ പലപര്‍ത്തി, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, അര്‍ച്ചന റാവു, ഹര്‍മന്‍ കൗര്‍, സൗണ്ട് ഡിസൈന്‍ – ആല്‍വിന്‍ റെഗോ, സഞ്ജയ് മൗര്യ, അഡീഷണല്‍ തിരക്കഥ – തമിഴ് പ്രഭ, വിഎഫ്എക്‌സ് – ഡെക്കാണ്‍ ഡ്രീംസ്, ഡിഐ കളറിസ്റ്റ് – ഗ്ലെന്‍ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈന്‍ – എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്, പിആര്‍ഒ- ശബരി.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer