കൊച്ചി: എറണാകുളം അങ്കമാലിയില്‍ ലഹരി സംഘത്തെ ചോദ്യം ചെയ്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡിവൈഎഫ്‌ഐ പാറക്കടവ് യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് ചെറിയ പരിക്കുകളുണ്ട്.
ഇന്നലെ രാത്രി പുളിയനം കല്‍ക്കുരിശ് ഭാഗത്തുവെച്ചാണ് സംഭവം നടന്നത്. ലഹരി സംഘത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായതെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള നടപടികൾ തുടരുകയാണ്.






