ടെഹ്റാന്: ഇസ്രയേലും അമേരിക്കയും നടത്തുന്ന ആക്രമണങ്ങളില്‍ പൊറുതി മുട്ടിയ ഇറാന് അടുത്ത പ്രഹരവും. രാജ്യത്ത് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഗെരാഷ് മേഖലയിലാണ് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇറാന്റെ തെക്കന്‍ മേഖലയാണിത്.
ഉപരിതലത്തില്‍നിന്നും പത്ത് കിലോമീറ്ററോളം താഴ്ച്ചയിലാണ് ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ(യുഎസ്ജിഎസ്) വ്യക്തമാക്കി. ഭൂചലനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇന്തോനേഷ്യയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായതായി യുഎസ്ജിഎസ് അറിയിച്ചു. സുമാത്ര ദ്വീപിലാണ് ഭൂചലനമുണ്ടായത്.






