കൊൽക്കത്ത: കൊൽക്കത്തയിലും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും ശക്തമായ ഭൂചലനം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെത്. ഇതിന് പിന്നാലെ കെട്ടിടങ്ങളിൽനിന്ന് താമസക്കാരും ഓഫീസുകളിലെ ജീവനക്കാരും പുറത്തേക്ക് ഇറങ്ങിയോടി. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകളില്ല. ഇന്ത്യ – ബംഗ്ലാദേശ് അതിർത്തിക്ക് സമീപം ബംഗ്ലാദേശിനുള്ളിൽ മൂന്ന് കിലോമീറ്റർ അകലെയാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. ഏതാനും സെക്കൻഡുകൾ ഭൂചലനം നീണ്ടുനിന്നതായാണ് പ്രാഥമികവിവരം. 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചനലനം ഇന്ന് ഉച്ചയ്ക്ക് 1:22 ഓടെയാണ് ഉണ്ടായത്. കെട്ടിടങ്ങൾ ഉലയുന്നതും ആളുകൾ ഇറങ്ങിയോടുന്നതും കാണിക്കുന്ന വീഡിയോകളും വൈറലാകുന്നുണ്ട്.






