തിരുവനന്തപുരം: വർക്കലയിൽ വഴിതർക്കത്തെ തുടർന്ന് വയോധികയ്ക്ക് നേരെ ക്രൂരമർദ്ദനം. ഇലകമൺ കെടാകുളം സ്വപ്ന നിവാസിൽ താമസിക്കുന്ന രമാഭായി (65)യ്ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
തർക്കത്തിലുള്ള വഴിയിലൂടെ ഓട്ടോറിക്ഷയിൽ എത്തിയ ഭർത്താവിനെ തടഞ്ഞത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവം. പ്രതിയായ ഇലകമൺ കെടാകുളം കാട്ടുവിളവീട്ടിൽ രാജേഷ് (44) വാക്കുതർക്കത്തിനിടെ നിലത്തുണ്ടായിരുന്ന കല്ല് ഉപയോഗിച്ച് രമാഭായിയുടെ തലയിൽ ഇടിക്കുകയായിരുന്നു.
മാതാവിനെ രക്ഷിക്കാൻ ശ്രമിച്ച മകൾ സ്വപ്നയ്ക്കും തലയിൽ പരിക്കേറ്റു. സംഭവത്തിൽ രാജേഷിനെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.




