Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വോട്ടർമാർക്ക് നന്ദി പറഞ്ഞ് അഞ്ജലി; കൂടപ്പിറപ്പായി ഞാൻ കൂടെയുണ്ടാകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടത് ട്വന്‍റി 20 യും അവരുടെ സെലിബ്രിറ്റി സ്ഥാനാത്ഥികളുമായിരുന്നു. ചലച്ചിത്ര താരമായ അഞ്ജലി നായരാണ് അവരിലൊരാൾ. തൃപ്പൂണിത്തുറയിലാണ് അഞ്ജലി നായര്‍ മത്സരിച്ചത്. ഇപ്പോഴിതാ വോട്ടർമാർക്ക് നന്ദി അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് അഞ്ജലി. പ്രചാരണപരിപാടികൾക്കിടെ അഞ്ജലി പറഞ്ഞ പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ട്രോൾ ആയി മാറിയിരുന്നു.

സന്തോഷം നിറഞ്ഞ ദിവസങ്ങളായിരുന്നു കടന്നു പോയത്. തൃപ്പൂണിത്തുറ മണ്ഡലത്തിലെ ഏറെ സ്‌നേഹം നിറഞ്ഞ അമ്മമാർ, ചുട്ടുപൊള്ളുന്ന വെയിലിനെ പോലും വകവെയ്ക്കാതെ കൂടെനിന്ന സംഘടനാ പ്രവർത്തകർ, സഹോദരീ സഹോദരൻമാർ, മണ്ഡലത്തിൻ്റെ വികസനത്തിനായി വോട്ട് ചെയ്ത വോട്ടർമാർക്കും, ഈ യാത്രയിൽ ഞാൻ കണ്ടുമുട്ടിയ, എന്നോടൊപ്പം സഞ്ചരിച്ച എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.കൂടപ്പിറപ്പായ് ഞാൻ കൂടെയുണ്ടാകും എന്നാണ് അഞ്ജലി പങ്കുവെച്ചത്.

Tags :

Recent News

Advertisement
WhiteswanTV Footer