പത്തനംതിട്ട: അടൂർ കോട്ടമുകളിൽ വയോധികയെ വീട്ടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തി. ഒറ്റയ്ക്ക് താമസിച്ചിരുന്ന രത്നമ്മയെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്.
വലതുകയ്യിൽ ഒരു മുറിവുണ്ട്. കൈ ഞരമ്പ് മുറിച്ചതിന് ശേഷം ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പൊലീസ് നിഗമനം. ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിന് ശേഷം മാത്രമേ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.
ഭർത്താവ് മരിച്ചതിന് പിന്നാലെയാണ് ഇവർ ഒറ്റയ്ക്ക് താമസിച്ചിരുന്നത്. ഇതുവരെ മരണവുമായി ബന്ധപ്പെട്ട് ദുർൂഹതകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അടൂർ പൊലീസ് അറിയിച്ചു.










