സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തെരഞ്ഞെടുപ്പ്; സോഷ്യല്‍ മീഡിയ നിരീക്ഷണത്തില്‍, ലംഘിക്കുന്നവര്‍ കുടുങ്ങും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ, സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് കേരളാ പൊലീസ് നിര്‍ദ്ദേശിച്ചു. വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ക്കും വിദ്വേഷം പടര്‍ത്തുന്നവര്‍ക്കും എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നവര്‍ക്കും എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും. സൈബര്‍ ഇടങ്ങളിലെ ഓരോ ചലനവും നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയതായും പൊലീസ് അറിയിച്ചു.

?2026-ലെ കേരള നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം (Model Code of Conduct) നിലവില്‍ വന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം.

സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വരുന്ന മെസ്സേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ അഡ്മിന്‍മാര്‍ കൃത്യമായി നിരീക്ഷിക്കേണ്ടതാണ്.

?AI & ഡീപ് ഫേക്കുകള്‍ (Deepfakes): ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ വീഡിയോകള്‍, ഓഡിയോകള്‍ എന്നിവ പ്രചരിപ്പിക്കരുത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമുള്ള ‘AI-Generated’ എന്ന ലേബല്‍ ഇല്ലാത്ത സംശയാസ്പദമായ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടതായി വരും.

ജാതി, മതം, വര്‍ഗ്ഗം, കമ്മ്യൂണിറ്റി എന്നിവയുടെ പേരില്‍ വിഭാഗീയതയോ ശത്രുതയോ ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ നിര്‍മ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. (ഭാരതീയ ന്യായ സംഹിത – BNS 196 പ്രകാരം കുറ്റകരമാണ്).

വോട്ടെടുപ്പ് തീയതി, സ്ഥാനാര്‍ത്ഥികള്‍, വര്‍ഗീയ സംഭവങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത ‘വ്യാജ വാര്‍ത്തകള്‍’ പ്രചരിപ്പിക്കരുത്.

വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് തുടങ്ങുന്ന ‘സൈലന്‍സ് പീരിയഡില്‍’ സോഷ്യല്‍ മീഡിയ യാതൊരുവിധത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും വഴി നടത്തരുത്.

സോഷ്യല്‍ മീഡിയഗ്രൂപ്പുകളിലെ ഓരോ അംഗത്തിന്റെയും പോസ്റ്റുകള്‍ക്ക് അഡ്മിന്‍മാര്‍ നേരിട്ട് ഉത്തരവാദികള്‍ ആയിരിക്കില്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ടെങ്കിലും താഴെ പറയുന്ന സാഹചര്യങ്ങളില്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടതായി വരും.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.