Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചങ്ങനാശേരിയിൽ നടന്ന എൽസോൾ “ബോൺ ആനോ- 2026” ശ്രദ്ധേയമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: അതിപുരാതനമായ ചങ്ങനാശ്ശേരിയുടെ മതസൗഹാർദം മാതൃകാപരമാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മീഡിയ വില്ലേജും എൻസോൾ ഗ്രൂപ്പും ചേർന്ന് സംഘടിപ്പിച്ച  “ബോൺ ആനോ- 2026”. പുതുവർഷാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജോബ് മൈക്കിൾ എംഎൽഎ അധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി ഏത്തക്കാട് മുഖ്യപ്രഭാഷണം നടത്തി.

സമ്മേളനത്തിൽ ഫാ . സെബാസ്റ്റ്യൻ പുന്നശ്ശേരി, മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ്, എസ്എൻഡിപിയോഗം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, പുതൂർപള്ളി ജമാ അത്ത് പ്രസിഡന്റ് ടി.പി. അബ്ദുൾ ഹമീദ്, മീഡിയാ വില്ലേജ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോഫി പുതുപറമ്പിൽ, മുനിസിപ്പൽ കൗൺസിലർ ചാൾസ് പാലാത്ര, ഫാ. ലിബിൻ തുണ്ടുകളം, എൽസോൾ എംഡി ടിൻസു മാത്യു, സിൽജി മൂലയിൽ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന- കേന്ദ്രതലങ്ങളിൽ വിവിധ അവാർഡുകൾ കരസ്ഥമാക്കിയവരെ ചടങ്ങിൽ ആദരിച്ചു. ചെണ്ടമേളം, ഡാൻസ് പ്രോഗ്രാം, ഡീജെ മ്യൂസിക്ക് ബാൻഡ്, ആകാശ വിസ്മയം, പാപ്പാഞ്ഞിയെ കത്തിക്കൽ എന്നിവയും നടന്നു. ആഘോഷത്തിൽ നാടിന്റെ നാനാ ദിക്കിൽനിന്നായി അരലക്ഷത്തോളം പേർ പങ്കെടുത്തു. ചങ്ങനാശ്ശേരിയിൽ ആദ്യമായാണ് ഇങ്ങനെയൊരു ആഘോഷം നടന്നത്. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, മാടപ്പള്ളി, പായിപ്പാട് എന്നീ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും പരിപാടികൾക്ക് നേതൃത്വം നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix